തന്റെ 28ാമത്തെ വയസ്സില്‍ കുട്ടികളായ ശേഷം ഒരു ഹീറോയ്‌ക്കൊപ്പവും അവസരം ലഭിച്ചിട്ടില്ലെന്ന് നടി ജ്യോതിക. ഫീവര്‍ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ഇക്കാര്യം പറഞ്ഞത്. നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസായ ഡബ്ബ കാര്‍ട്ടലിന്റെ പ്രമോഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. പ്രായമായിട്ടും പുരുഷന്മാര്‍ സൂപ്പര്‍സ്റ്റാറുകളായി തുടരുന്നുവെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് അത് കഴിയുന്നില്ലെന്നുമുള്ള വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ജ്യോതിക.
ദക്ഷിണേന്ത്യയില്‍ ഇതൊരു വലിയ ചോദ്യമാണ്. എനിക്ക് 28 വയസ്സുള്ളപ്പോള്‍ കുട്ടികള്‍ ഉണ്ടായി. അതിനുശേഷം ഒരു നായകന്റെ കൂടെയും പ്രവര്‍ത്തിച്ചിട്ടില്ല. നിങ്ങള്‍ സ്വയം പുതിയ സംവിധായകര്‍ക്കൊപ്പം കരിയര്‍ കെട്ടിപ്പെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതെല്ലാം പ്രായവുമായി ബന്ധപ്പെട്ടതാണെന്നും ജ്യോതിക പറഞ്ഞു.
ഇക്കാലത്ത് ഒരു വനിതാ അഭിനേതാവിന് വേണ്ടി ഒരു വലിയ ചലച്ചിത്ര നിര്‍മ്മാതാവ് ഒരു സിനിമ നിര്‍മ്മിക്കുമെന്ന് കരുതുന്നില്ലെന്നും ദക്ഷിണേന്ത്യയിലെ ഒരു സ്ത്രീയുടെ യാത്ര അങ്ങേയറ്റം കഠിനമാണെന്ന് തോന്നുന്നതായും ജ്യോതിക പറഞ്ഞു.