Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണൻ

ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണൻ

നിഹാരിക കെ.എസ്

, ശനി, 1 മാര്‍ച്ച് 2025 (17:08 IST)
മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമ റിലീസ് ആയതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി. സിനിമയെക്കുറിച്ചുള്ള സന്തോഷിന്റെ റിവ്യൂ വളരെ പെട്ടന്ന് വൈറലായി, ഒപ്പം സന്തോഷ് വർക്കിയും. ഈ വീഡിയോയിലൂടെ അദ്ദേഹം ആറാട്ടണ്ണൻ എന്നറിയപ്പെട്ടു തുടങ്ങി. സന്തോഷ് വർക്കിയും നടൻ ബാലയും തമ്മിൽ ഇടയ്ക്ക് സൗഹൃദം ഉണ്ടായിരുന്നു. ഇപ്പോഴിതാ, ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് സന്തോഷ് വർക്കി.  
 
ഞാൻ എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. കാമമില്ലാത്ത സമീപനമാണ്.  തെറ്റിദ്ധരിക്കരുത്. ഞാനും ഒ.സി.ഡിക്ക് മരുന്ന് കഴിക്കുന്ന ആളാണ്. അവരും ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ എഞ്ചിനീയർ ആണ്. ഇപ്പോൾ പി.എച്ച്.ഡി ചെയുന്നു. അവർ ഡോക്ടർ ആണ്. എന്റെ family academic oriented ആണ്. അവരുടെ family academic oriented ആണ്. നല്ല മനസോടെയാണ് ഇക്കാര്യം പറയുന്നത്', എന്നാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 
 
അതേസമയം, നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല അടുത്തിടെ സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് സന്തോഷ് വർക്കിയെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെ സന്തോഷ് വർക്കിയും ബാലയും ഒരുമിച്ച് വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് എലിസബത്തുമായുള്ള ബന്ധം ബാല അവസാനിപ്പിച്ച് മുറപ്പെണ്ണ് എന്ന് അവകാശപ്പെടുന്ന കോകിലയെ വിവാഹം ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണ്ട് അമ്പും വില്ലുമായിരുന്നു, ഇന്ന് തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ: ബ്ലെസി