Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍ വേദിയില്‍ മൊട്ടിട്ട പ്രണയം; പ്രിയാ മണിയുടെ ജീവിതത്തിലേക്ക് മുസ്തഫ എത്തിയത് ഇങ്ങനെ

Webdunia
ശനി, 18 ഡിസം‌ബര്‍ 2021 (15:47 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയ മണി. വിവിധ ഭാഷകളിലായി തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയ പ്രിയ മണിയുടെ ജീവിതപങ്കാളി മുസ്തഫ രാജ് ആണ്. ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ മുസ്തഫ തനിക്കൊപ്പം നിഴലുപോലെ ഉണ്ടായിരുന്നെന്ന് പ്രിയ മണി പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്. 
 
ബെംഗളൂരുവില്‍ ഐപിഎല്‍ മത്സരം നടക്കുന്നതിനിടെയാണ് പ്രിയ മണിയും മുസ്തഫയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ഐപിഎല്ലില്‍ കളിക്കുന്ന ഒരു ടീമിന്റെ ബ്രാന്റ് അംബാസിഡര്‍ ആയിരുന്നു ആ സമയത്ത് പ്രിയ മണി. ടൂര്‍ണമെന്റിന്റെ ഇവന്റ് മാനേജര്‍ ആയിരുന്നു മുസ്തഫ. 
 
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും വളരെ അടുത്തു. പിന്നീട് കേരളത്തില്‍വച്ച് ഇടയ്ക്കിടെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ആദ്യ കാലങ്ങളില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഇരുവരും. പതിയെ പതിയെ ആ സൗഹൃദം പ്രണയമായി. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ വേദിയില്‍ വച്ച് മുസ്തഫ പ്രിയ മണിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. 
 
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍വച്ച് ഇരുവരും വിവാഹിതരായി. 2016 മേയ് 27 നായിരുന്നു വിവാഹനിശ്ചയം. 2017 ഓഗസ്റ്റ് 23 ന് വിവാഹം നടന്നു. 
 
ഇരുവരുടെയും വിവാഹം ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചു. തന്നെ ഡിവോഴ്സ് ചെയ്യാതെയാണ് മുസ്തഫ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതെന്ന് മുസ്തഫയുടെ ആദ്യ ഭാര്യ ആരോപിച്ചു. എന്നാല്‍, തന്നില്‍ നിന്ന് പണം ലഭിക്കാനാണ് ആദ്യ ഭാര്യ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു മുസ്തഫയുടെ മറുവാദം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

അടുത്ത ലേഖനം
Show comments