മലയാളം വിട്ടാൽ ഇത്രയ്‌ക്ക് ഹോട്ടാകുമോ?- പ്രിയ വാര്യറെ ട്രോളി മലയാളികൾ
മലയാളം വിട്ടാൽ ഇത്രയ്‌ക്ക് ഹോട്ടാകുമോ?- പ്രിയ വാര്യറെ ട്രോളി മലയാളികൾ
പുതുമുഖ നടി പ്രിയ വാര്യർ എന്ന് പറയുമ്പോൾ തന്നെ എല്ലാവരും ഓർക്കുന്ന സീനാണ് അഡാർ ലൗവിലെ കണ്ണിറുക്കൽ. എന്നാൽ ആ സ്‌റ്റൈൽ എല്ലാം മാറി താരത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്. പ്രിയ തന്നെയാണ് ചിത്രങ്ങൾ ഇൻസ്‌റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാൽ ഫോട്ടോയ്‌ക്ക് താഴെ നിരവധി കമന്റുകൾ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രത്തെ പിന്തുളച്ചും ട്രോളിയും നിരവധി പേർ ഉണ്ട്.
കൂടാതെ ഹോട്ട് ഗേൾ എന്നും സെക്‌സി എന്നുമൊക്കെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ഉള്ളത്. മലയാളം വിട്ടാൽ ഇത്രയ്‌ക്ക് ഹോട്ടാകുമോ എന്നും ചിലർ ചോദിക്കുന്നു.