Webdunia - Bharat's app for daily news and videos

Install App

Priya Raman Personal Life: രഞ്ജിത്തുമായി പ്രണയ വിവാഹം, ഒത്തുപോകാതെ വന്നപ്പോള്‍ ഡിവോഴ്‌സ്, 22-ാം വിവാഹവാര്‍ഷിക ദിനത്തില്‍ വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു; നടി പ്രിയ രാമന്റെ ജീവിതം ഇങ്ങനെ

രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹമോചനത്തിനു ശേഷം മക്കളുടെ ഉത്തരവാദിത്തം പ്രിയ ഏറ്റെടുക്കുകയായിരുന്നു

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (11:36 IST)
Priya Raman Personal Life: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ സൗത്ത് ഇന്ത്യന്‍ നായകന്‍മാര്‍ക്കൊപ്പമെല്ലാം പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയയുടെ വ്യക്തി ജീവിതം അത്ര സുഖരമായിരുന്നില്ല. പ്രണയവും വിവാഹവും വിവാഹമോചനവും പ്രിയയുടെ ജീവിതത്തെ ഒരുപാട് പ്രതിസന്ധികളിലേക്ക് നയിച്ചു.
 
നടന്‍ രഞ്ജിത്തുമായുള്ള പ്രണയവും അതിനുശേഷം നടന്ന വിവാഹമോചനവും പ്രിയയെ വലിയ രീതിയില്‍ തളര്‍ത്തി. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായി.
 
രഞ്ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം പ്രിയ പറഞ്ഞത് ഇങ്ങനെ: 'എന്റെ ജീവിതത്തില്‍ ഉണ്ടായതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നൂറ് ശതമാനം പ്രശ്നങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതില്‍ നാടകീയമായി ഒന്നുമില്ല. വിവാഹമോചനം അത്യാവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. ഇതി വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു. മാനസികമായും വൈകാരികമായും വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോയി. ഞാന്‍ ഒരുപാട് കരഞ്ഞു,'

 

രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹമോചനത്തിനു ശേഷം മക്കളുടെ ഉത്തരവാദിത്തം പ്രിയ ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ വിവാഹമോചിതരായ പ്രിയയും രഞ്ജിത്തും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. 22-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. 'ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു,' പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്. പ്രിയ രാമന്‍ തന്റെ പേരിനൊപ്പം സര്‍ നെയിം ആയി രഞ്ജിത്ത് എന്നും ഇപ്പോള്‍ നല്‍കുന്നുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

അടുത്ത ലേഖനം
Show comments