Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യ മാധവന് പകരക്കാരിയായി സിനിമയിലെത്തി, പ്രിയത്തില്‍ കുഞ്ചാക്കോ ബോബന്റെ നടി; ഈ താരത്തെ ഓര്‍മയുണ്ടോ?

Priyam Actress Deepa Nair personal life
, ചൊവ്വ, 20 ജൂണ്‍ 2023 (11:25 IST)
കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ദീപ നായര്‍. പിന്നീട് ദീപയെ സിനിമകളിലൊന്നും കണ്ടില്ല. ഒരൊറ്റ സിനിമകൊണ്ട് തന്നെ ദീപ മലയാളികളുടെ ഹൃദയം കവര്‍ന്നു. പ്രിയത്തില്‍ ആനി എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചത്. 
 
രണ്ടായിരത്തിലാണ് പ്രിയം റിലീസ് ചെയ്തത്. 23 വര്‍ഷമായി പ്രിയം റിലീസ് ചെയ്തിട്ട്. ഇന്നും ദീപയുടെ മുഖം മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമയില്‍ അരങ്ങേറിയത്. സിനിമ കഴിഞ്ഞതോടെ പഠനം പൂര്‍ത്തീകരിക്കാന്‍ പോയ ദീപയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല. പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയായിരുന്നു 'പ്രിയ'ത്തില്‍ അഭിനയിച്ചത്. പഠനശേഷം ദീപയ്ക്ക് ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. വിവാഹശേഷം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ദീപ ഇപ്പോള്‍.
webdunia
 
ദീപയുടെ കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാവ്യ മാധവന് പകരക്കാരിയായാണ് ദീപ പ്രിയം സിനിമയില്‍ അഭിനയിക്കാനെത്തിയത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയില്‍ സജീവമാകാന്‍ അന്‍സിബ, വിനീത് ശ്രീനിവാസന്റെ 'കുറുക്കന്‍' റിലീസിനായുള്ള കാത്തിരിപ്പില്‍ നടി