പ്രിയനന്ദന്റെ ഒടിയനിൽ നായകൻ ഫഹദ് ഫാസിൽ?!

ഒടിയനുമായി പ്രിയനന്ദനും!

വ്യാഴം, 4 ജനുവരി 2018 (17:24 IST)
മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ മറ്റൊരു ‘ഒടിയൻ’ സിനിമ കൂടി മലയാളത്തിലെത്തുന്നു. 
 
പ്രിയനന്ദനൻ ആണ് ഒടിയൻ പ്രമേയം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. പി. കണ്ണൻകുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാകും  ഈ ചിത്രമെന്ന് പ്രിയനന്ദനൻ പറയുന്നു. സിനിമയുടെ തിരക്കഥ ജിനു എബ്രബാം ആണ്. ഛായാഗ്രഹണം ഹരി നായർ. സിനിമയുടെ ഒരു പോസ്റ്ററും അദ്ദേഹം പങ്കുവച്ചു. 
 
'പി.കണ്ണൻകുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്ക്കാരത്തിന്‌ ഞാൻ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികൾ വീണ്ടും അടയിരിക്കാനായി കൂടുകൾ കൂട്ടുന്നത്' - പ്രിയനന്ദനൻ പറഞ്ഞു.
 
ഫഹദ് ഫാസിലിനെ നായകനാക്കി 2013ൽ ഇങ്ങനെയൊരു പ്രോജക്ട് പ്രിയനന്ദനൻ ചെയ്യുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. റിപ്പോർട്ട് അനുസരിച്ച് ഒടിയനിൽ ഫഹദ് ആണോ നായകനെന്ന സംശയവും സിനിമാ പ്രേമികൾ ഉന്നയിച്ചു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനിയും മാസങ്ങളോളം ഷൂട്ട് ചെയ്യണം, മോഹന്‍ലാലിന്‍റെ ഒടിയന്‍ എന്നുവരും?