യുവാവിന്റെ മരണത്തിൽ ദുരൂഹത? ബാബുരാജിന്റെ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കൾ

പുതുവർഷത്തിൽ ഇലവീഴാപൂഞ്ചിറയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിനു പിന്നിൽ ബാബുരാജോ?

വ്യാഴം, 4 ജനുവരി 2018 (12:41 IST)
പുതുവര്‍ഷ പുലരിയില്‍ ഇലവീഴാപൂഞ്ചിറയില്‍ ജലാശയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിനെയായിരുന്നു ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു മരിച്ച നിധിൻ. മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഫയര്‍ഫോഴ്സ് സംഘം നിധിന്റെ മൃതദേഹം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. സംഭവത്തിൽ നിധിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത് നടൻ ബാബുരാജിനു നേരെയാണ്. 
 
ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സണ്ണിയുടെ മകനാണ് മരിച്ച നിധിൻ. അതുകൊണ്ട് തന്നെയാണ് നിധിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നത്. സംഭവത്തില്‍ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തിനുശേഷം ജാമ്യം നേടിയാണ് ഇയാൾ പുറത്തിറങ്ങിയത്. ഈ സംഭവത്തിന്റെ വൈരാഗ്യത്തില്‍ ബാബുരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; വീഡിയോ വൈറല്‍