രണ്ടു വർഷത്തിനു ശേഷം ബോളിവുഡ് താരസുന്ദരിയായ പ്രിയങ്ക ചോപ്ര നൃത്തച്ചുവടുകളുമായി വേദിയിലെത്തുന്നു. ബോളുവുഡിലെ ഒരു സുപ്പര്‍ ഹിറ്റ് ഗാനത്തിനാണ് പ്രിയങ്ക ചുവടുവെക്കുന്നത്. എന്നാല്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രിയങ്കയെ പ്രേരിപ്പിച്ചതെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അത് മറ്റൊന്നുമായിരുന്നില്ല, ഒരു മിനിറ്റ് നൃത്തമാടാൻ ഒരു കോടി രൂപ ലഭിക്കുമെന്നതാണ് അതിന്റെ പിന്നിലെ രഹസ്യം. അതായത് വെറും അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള പെർഫോമൻസിന് പ്രിയങ്കയ്ക്ക് ലഭിക്കുന്നത് അഞ്ചു കോടി രൂപയാണെന്നു ചുരുക്കം.
പ്രിയങ്കയുടെ നൃത്തത്തിനു ധാരാളം ആരാധകർ ഉള്ളതിനാല്‍ തന്നെ അവര്‍ ഈ തുക പറഞ്ഞപ്പോൾ അതിൽ വിലപേശൽ നടത്താൻ സംഘാടകർ മുതിർന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവന്റിൽ ആരെയും ആകർഷിക്കുന്ന പ്രധാന ഐറ്റം പ്രിയങ്കയുടെ നൃത്തമായിരിക്കുമെന്നും പറയുന്നു.