Webdunia - Bharat's app for daily news and videos

Install App

വിജയ് ചിത്രം ബിഗിൽ 20 കോടി നഷ്ടം: വാർത്തയെ പൊളിച്ചടുക്കി നിർമ്മാതാവ്

കെ ആര്‍ അനൂപ്
വെള്ളി, 29 മെയ് 2020 (18:14 IST)
ഇളയ ദളപതി വിജയ് നായകനായെത്തിയ ബിഗിൽ 20 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയ്ക്കെതിരെ നിർമ്മാതാവ് അർച്ചന കൽപാത്തി ട്വിറ്ററിലൂടെ രംഗത്തെത്തി. ബിഗിൽ  ബോക്‌സോഫീസിൽ വലിയ നഷ്ടമുണ്ടായെന്ന വാർത്ത ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തയെ പൊളിച്ചടുക്കി കൊണ്ടാണ് സിനിമയുടെ നിർമ്മാതാക്കളിലൊരാളായ അർച്ചന എത്തിയത്. ഇതൊരു വ്യാജ വാർത്തയാണെന്ന് ഇവർ സ്ഥിരീകരിച്ചു.
 
എ ജി‌ എസ് എന്റർ‌ടൈൻ‌മെൻറിൻറെ ബാനറിൽ 2019 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ബിഗിൽ. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളിൽ ബിഗിലിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി കടന്നിരുന്നു. ചിത്രം ലോകമെമ്പാടുമായി മൊത്തം 300 കോടി രൂപ കളക്ഷനും നേടി. ചിത്രത്തിൻറെ കളക്ഷൻ കൃത്യമായി ഫയൽ ചെയ്തിട്ടില്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം ചിത്രത്തിനെതിരെ  ഇൻകം ടാക്സ് റെയ്ഡ് നടന്നിരുന്നു. ഇൻകം ടാക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ബിഗിൽ 300 കോടി കളക്ഷനാണ് നേടിയത് . 
 
എട്ടു മാസങ്ങൾക്കിപ്പുറം ഇത്തരമൊരു വാർത്ത വരുന്നത് ഗൂഢാലോചനപരമാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments