Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണി ഹീസ്റ്റ് ഇന്ത്യന്‍ പതിപ്പില്‍ വിജയ് പ്രൊഫസര്‍, ഷാരുഖ് ഖാന്‍ ബെര്‍‌ലിന്‍ !

മണി ഹീസ്റ്റ് ഇന്ത്യന്‍ പതിപ്പില്‍ വിജയ് പ്രൊഫസര്‍, ഷാരുഖ് ഖാന്‍ ബെര്‍‌ലിന്‍ !

റീഷ ചെമ്രോട്ട്

, വെള്ളി, 8 മെയ് 2020 (12:49 IST)
ലോകമെമ്പാടുമുള്ള ത്രില്ലര്‍ പ്രേമികളുടെ ആവേശമാണ് മണി ഹീസ്റ്റ് വെബ് സീരീസ്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട വെബ് സീരീസ് ഇതുതന്നെ. ഓരോ രാജ്യത്തെയും വെബ്‌സീരീസ് ആരാധകര്‍ അവരുടെ താരങ്ങളെ മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതും പതിവാണ്.
 
ഇപ്പോഴിതാ മണി ഹീസ്റ്റിന്‍റെ സംവിധായകനായ അലക്‍സ് റോഡ്രിഗോ തന്നെ സീരീസിന്‍റെ ഇന്ത്യന്‍ വേര്‍ഷന്‍ വന്നാല്‍ അതിന് ഏറ്റവും യോജിച്ച താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന് തെരഞ്ഞെടുത്തിരിക്കുന്നു. തമിഴകത്തിന്‍റെ ദളപതി വിജയ് ആണ് ഇന്ത്യന്‍ പതിപ്പില്‍ പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനെന്നാണ് അലക്‍സ് റോഡ്രിഗോയുടെ കണ്ടെത്തല്‍.
 
ഹിന്ദിയില്‍ നിന്നുള്ള ആയുഷ്‌മാന്‍ ഖുറാനയും പ്രൊഫസറാകാന്‍ യോഗ്യനാണെന്ന് സംവിധായകന്‍ വിലയിരുത്തുന്നു. ബൊഗോട്ടയായി അജിത് കുമാറിനെയും ബെര്‍‌ലിനായി ഷാരുഖ് ഖാനെയുമാണ് അലക്‍സ് തിരഞ്ഞെടുക്കുന്നത്. 
 
ഡെന്‍‌വറായി രണ്‍‌വീര്‍ സിംഗിനെയാണ് അലക്‍സ് റോഡ്രിഗോ പറയുന്നത്. വിജയെ കണ്ടാല്‍ പ്രൊഫസറെ പോലെ ഇന്‍റലിജന്‍റാണെന്നും ഷാരുഖ് ഖാന്‍ ബെര്‍‌ലിനെ പോലെ ഹാന്‍‌സമാണെന്നും സംവിധായകന്‍ വിലയിരുത്തുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ സിനിമകളേക്കാൾ ഞാൻ കണ്ടത് ലാലിന്റെ സിനിമകളാകും: മോഹൻലാലുമായുള്ള സൗഹൃദത്തെ പറ്റി മമ്മൂട്ടി