Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രശ്‌മികയെ ഒരു കിണറ് വെട്ടി മൂടണം!'; അഭിമാനത്തോടെ അല്ലു അർജുൻ, സക്സസ് മീറ്റിൽ സംഭവിച്ച അബദ്ധത്തിന്റെ വീഡിയോ വൈറൽ

'രശ്‌മികയെ ഒരു കിണറ് വെട്ടി മൂടണം!'; അഭിമാനത്തോടെ അല്ലു അർജുൻ, സക്സസ് മീറ്റിൽ സംഭവിച്ച അബദ്ധത്തിന്റെ വീഡിയോ വൈറൽ

നിഹാരിക കെ.എസ്

, തിങ്കള്‍, 10 ഫെബ്രുവരി 2025 (10:25 IST)
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. 1800 കോടിയിലധികം രൂപയാണ് സുകുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. കേരളത്തിൽ ഒഴിച്ച് മറ്റിടങ്ങളിൽ ചിത്രത്തിന് ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിൽ അണിയറപ്രവർത്തകർക്ക് പറ്റിയ ഒരു അമളിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
ചിത്രത്തിന്റെ സക്സസ് മീറ്റിൽ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങൾ ഒരു വീഡിയോയിലൂടെ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ കേരളത്തിൽ നിന്നുള്ള റെസ്പോൺസുകളുടെ ഭാഗമെത്തുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള മോശം പ്രതികരണങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
രശ്‌മികയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം എന്നും കട്ട ക്രിഞ്ച് അഭിനയമാണ് സിനിമയിലേത് എന്ന് പറയുന്ന ഭാഗങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. ഈ വീഡിയോ കണ്ട് അഭിമാനത്തോടെ ഇരുന്ന് ചിരിക്കുന്ന അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും കാണാം. ഉടൻ തന്നെ വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓം ശാന്തി ഓശാന എന്നിൽ നിന്നും തട്ടിയെടുത്ത പടം, ഒടുവില്‍ ക്ഷമാപണം എഴുതി വാങ്ങി, ഏഴ് ലക്ഷം നഷ്ടപരിഹാരവും തന്നു: സാന്ദ്ര തോമസ്