Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന റായ് ലക്ഷ്മിയുടെ പ്രായം അറിയുമോ?

Rai Lakshmi age
, വ്യാഴം, 5 മെയ് 2022 (11:52 IST)
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായക നടിയാണ് റായ് ലക്ഷ്മി. കര്‍ണാടകയിലാണ് താരത്തിന്റെ ജനനം. 1989 മേയ് അഞ്ചിന് ജനിച്ച റായ് ലക്ഷ്മി ഇന്ന് തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്. 
 
മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് എന്നായിരുന്നു നേരത്തെ പേര്. പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്. 
 
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ റായ് ലക്ഷ്മിക്ക് അവസരം ലഭിച്ചു. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അറങ്ങേറിയത്. ഇവിടം സ്വര്‍ഗ്ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, അറബീം ഒട്ടകോം പി മാധവന്‍ നായരും, കാസനോവ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിച്ചു. 
 
മമ്മൂട്ടിക്കൊപ്പം അണ്ണന്‍ തമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ എന്നീ ചിത്രങ്ങളിലാണ് റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സേതുരാമയ്യര്‍ക്കൊപ്പം സി.ബി.ഐയില്‍ അഭിനയിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരമായിരുന്നു: പ്രശാന്ത് അലക്‌സാണ്ടര്‍