Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടരക്കോടിയുടെ രാജമാണിക്യം സൃഷ്ടിച്ച അത്ഭുതമൊന്നും മലയാളത്തില്‍ മറ്റാരും സൃഷ്ടിച്ചിട്ടില്ല!

രണ്ടരക്കോടിയുടെ രാജമാണിക്യം സൃഷ്ടിച്ച അത്ഭുതമൊന്നും മലയാളത്തില്‍ മറ്റാരും സൃഷ്ടിച്ചിട്ടില്ല!
, വ്യാഴം, 10 ജനുവരി 2019 (17:07 IST)
മമ്മൂട്ടിച്ചിത്രങ്ങള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. ഓരോ മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോഴും കുടുംബ പ്രേക്ഷകരാണ് തിയേറ്ററുകളില്‍ തിരക്കുകൂട്ടാറുള്ളത്. നാലുപതിറ്റാണ്ടായി മമ്മൂട്ടി എന്ന മഹാനടനെ കുടുംബങ്ങള്‍ക്ക് അത്ര വിശ്വാസമാണ്. മലയാളിത്തമുള്ള, കാമ്പുള്ള കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിക്കുള്ള പ്രാവീണ്യം മറ്റാര്‍ക്കുമില്ലെന്ന് പറയാം.
 
ഇപ്പോള്‍ വിജയചിത്രങ്ങള്‍ കണക്കാക്കുന്നത് അവ നേടിയ കോടികളുടെ കണക്കുനോക്കിയാണല്ലോ. 100 കോടി ക്ലബിലോ 50 കോടി ക്ലബിലോ കയറിയെങ്കില്‍ അവ വിജയചിത്രങ്ങള്‍ മാത്രമല്ല, മികച്ച ചിത്രങ്ങള്‍ കൂടിയാകുന്നു. മമ്മൂട്ടിക്ക് ഇതുവരെ ഒരു 100 കോടി ക്ലബ് ചിത്രമില്ല എന്ന് ആക്രോശിക്കുന്നവര്‍ക്ക് മുമ്പിലേക്ക് ഒരുപാട് ചിത്രങ്ങളുടെ വിവരങ്ങള്‍ കുടഞ്ഞിടാന്‍ കഴിയും. എന്നാല്‍ ഇവിടെ ഒരു സിനിമയുടെ മാത്രം കാര്യം പറയാം. അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം.
 
2005 നവംബര്‍ മൂന്നിനാണ് രാജമാണിക്യം പ്രദര്‍ശനത്തിനെത്തിയത്. അതായത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഒരു വ്യാഴവട്ടത്തിന് മുമ്പുള്ള സിനിമയുടെ കണക്കുകള്‍ ഇപ്പോഴത്തെ കാലവുമായി താരതമ്യം ചെയ്യുക എന്നതൊരു സുഖമുള്ള ഏര്‍പ്പാടാണ്. ഇന്നത്തെ ടിക്കറ്റ് നിരക്ക് ആലോചിക്കുമ്പോള്‍ പ്രത്യേകിച്ചും.
 
ആദ്യ നാലാഴ്ച കൊണ്ട് അന്ന് രാജമാണിക്യം അഞ്ചുകോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ മൊത്തം കളക്ഷനായി 16 കോടി രൂപ വന്നു എന്നാണ് കണക്ക്. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് ഈ 16 കോടിയെ ഒന്ന് കണ്‍‌വര്‍ട്ട് ചെയ്ത് നോക്കൂ. രാജമാണിക്യം 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാകുമെന്ന് ഉറപ്പ്.
 
ഈ സിനിമയുടെ ചെലവ് എത്രയായിരുന്നു എന്നറിയുമോ? പരസ്യം ചെയ്തതുള്‍പ്പടെ 2.30 കോടി രൂപ മാത്രമായിരുന്നു ചെലവ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ സിനിമ സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി തകര്‍ത്തുവാരിയ ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. രാജമാണിക്യത്തിന് തിരക്കഥയെഴുതിയ ടി എ ഷാഹിദ് ഇന്നില്ലെങ്കിലും. അന്‍‌വര്‍ റഷീദ് അത്തരം മാസ് ചിത്രങ്ങളുടെ മേക്കിങ്ങില്‍ നിന്ന് മാറിനില്‍ക്കുന്നു എങ്കിലും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐശ്വര്യ റായ് ഫെയ്ക്കും പ്ലാസ്റ്റിക്കുമാണെന്ന് ഇമ്രാൻ ഹാഷ്മി, ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റെന്ന് എവർഗ്രീൻ ലോകസുന്ദരി