Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിന് മുമ്പേ 120 കോടി, തമിഴിൽ തരംഗമായി രജനീകാന്തിന്റെ 2.0

റിലീസിന് മുമ്പേ 120 കോടി, തമിഴിൽ തരംഗമായി രജനീകാന്തിന്റെ 2.0

റിലീസിന് മുമ്പേ 120 കോടി, തമിഴിൽ തരംഗമായി രജനീകാന്തിന്റെ 2.0
, വ്യാഴം, 22 നവം‌ബര്‍ 2018 (12:53 IST)
ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്റെ  2.0 റിലീസിന് മുമ്പേ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 29നാണ് റിലീസിനെത്തുന്നത്.
 
എന്നാൽ റിലീസിനു മുന്നേ രജനികാന്ത് ചിത്രം 100 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് റിലീസിനു മുന്നേ നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് റെക്കോര്‍ഡ് ആണ്.
 
540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അതേസമയം, ചിത്രത്തിന് തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിയും ഉണ്ട്. ചിത്രത്തിന്റെ വ്യാജൻ സൈറ്റിൽ അപ്‌ലോഡുചെയ്യുമെന്നാണ് അവരുടെ ഭീഷണി. 
 
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരിന്റെ വ്യാജ പതിപ്പും തമിഴ് റോക്കേഴ്സ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശങ്കറിന്റെ 2.0ന്‍റെ പകര്‍പ്പും എത്തുമെന്ന വാര്‍ത്തകളും പുറത്തുവന്നത്. ചിത്രം മുഴുവനായും 3D ഫോര്‍മാറ്റിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. എആർ റഹ്മാന്റേതാണ് സംഗീതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു രാത്രിയിൽ ദുബായിൽ കൂടെ കിട്ടുമോ?; അശ്ലീല സംഭാഷണത്തിന് പണികൊടുത്ത് നേഹ