Webdunia - Bharat's app for daily news and videos

Install App

തമിഴ് സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ചോദിച്ച് രജനികാന്ത്, ലോകേഷ് ചിത്രത്തിനായി നടന്‍ വാങ്ങുന്നത് വന്‍ തുക

കെ ആര്‍ അനൂപ്
ശനി, 4 നവം‌ബര്‍ 2023 (09:01 IST)
2023 രജനികാന്തിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷമാണ്. ജയിലര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനായി. 600 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ തമിഴ് ചിത്രമായി ജയിലര്‍ മാറിയിരുന്നു. ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കുകളിലേക്ക് അദ്ദേഹം കടന്നിരിക്കുകയാണ്. അതിനിടെ വിജയ് നായകനായി എത്തിയ ലിയോ ജയിലര്‍ കളക്ഷന്‍ റെക്കോര്‍ഡ് മറികടക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ 171ാം ചിത്രം ഒരുങ്ങുകയാണ്. ജയിലറില്‍ നടന്‍ വാങ്ങിയതിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രജനികാന്തിന്റെ അവസാനത്തെ ചിത്രമാകും ഇതൊന്നും പറയപ്പെടുന്നു. എല്‍സിയുവില്‍ വരുന്ന സിനിമ അല്ലെന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജയിലറിന്റെ വിജയത്തോടെ രജനികാന്ത് പ്രതിഫലം ഉയര്‍ത്തി.260 മുതല്‍ 280 കോടി വരെയാണ് പുതിയ സിനിമയ്ക്കായി നടന്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തമിഴ് സിനിമയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാകും ഇത്. ഇതുവരെ ഒരു താരവും 200 കോടി പ്രതിഫലമായി ചോദിച്ചിട്ടില്ല. അവിടെയാണ് രജനികാന്ത് എന്ന ബ്രാന്‍ഡിന്റെ വില. പ്രതിഫലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതിനു മുമ്പ് സിനിമയുടെ വിതരണ അവകാശത്തില്‍ കുറച്ച് ഭാഗം രജനികാന്തിന് നല്‍കിയേക്കും. ഇതിനെക്കുറിച്ച് നിര്‍മ്മാതാവ് സംസാരിച്ചപ്പോള്‍ അത് വേണ്ടെന്ന് നിലപാട് ആയിരുന്നു രജനി എടുത്തത്. ഇന്ത്യന്‍ സിനിമയിലെ ഒരു താരവും ഇത്രയും വലിയ തുക പ്രതിഫലമായി വാങ്ങിയിട്ടില്ല. 250 കോടിക്കും മുകളില്‍ പ്രതിഫലം വാങ്ങുന്ന ആദ്യ താരമായി രജനി മാറും.
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments