Webdunia - Bharat's app for daily news and videos

Install App

സൂര്യയോട് മാറിനിൽക്കാൻ രജനികാന്ത്, സംവിധായകൻ ശിവയ്ക്ക് ഒന്നും ചെയ്യാനായില്ല !

അബി ശ്രീദത്തൻ
വെള്ളി, 11 ഒക്‌ടോബര്‍ 2019 (13:47 IST)
രജനികാന്ത് ഇപ്പോൾ തുടർച്ചയായിസിനിമകൾ ചെയ്യുന്നതിന്റെ തിരക്കിലാണ്. മുമ്പത്തെപ്പോലെ രണ്ടുചിത്രങ്ങൾക്കിടയിൽ വർഷങ്ങളുടെ ഇടവേളയൊന്നും സൂപ്പർസ്റ്റാർ എടുക്കുന്നില്ല. ഒരു സിനിമ പൂർത്തിയാകുന്നതിനു മുമ്പുതന്നെ അടുത്ത ചിത്രം ആരംഭിക്കുന്നതാണ് രജനിയുടെ പുതിയ സ്റ്റൈൽ. 
 
കബാലി കഴിഞ്ഞയുടൻ കാലാ തുടങ്ങി. അതുതീരുമ്പോഴേക്കും പേട്ട ആരംഭിച്ചു. പേട്ട റിലീസായ ഉടൻ ദർബാർ തുടങ്ങി. ദർബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്.
 
വിശ്വാസം എന്ന മെഗാഹിറ്റിന് ശേഷം സൂര്യയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു ശിവയുടെ മനസ്സിൽ. ആ പ്രോജക്ടിന്റെ തിരക്കഥ പൂർത്തിയാക്കി. അത് സൂര്യയ്ക്ക് ഇഷ്ടമാകുകയും ചെയ്തു. സ്റ്റുഡിയോ ഗ്രീൻ അത് നിർമ്മിക്കാനും തീരുമാനിച്ചു.
 
ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ശിവയെ രജനികാന്ത് വിളിപ്പിച്ചത്. രജനിയോടും മുമ്പ് ഒരു കഥ ശിവ പറഞ്ഞിരുന്നു. ആ കഥയിൽ ഒരു സിനിമ ഉടൻ ചെയ്യാനാകുമോ എന്നാണ് ശിവയോട് രജനി ആരാഞ്ഞത്. ഏത് സംവിധായകന്റെയും മോഹമാണ് രജനികാന്തിനെ നായകനാക്കി ഒരു സിനിമ. അത് സാധ്യമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. സൂര്യയെ നായകനാക്കിയുള്ള പ്രോജക്ടിന് പിറകെ പോയാൽ രജനി ചിത്രം  ശിവയ്ക്ക് നഷ്ടപ്പെടും.
 
എന്തായാലും തന്റെ ധർമ്മസങ്കടം സൂര്യയെയും സ്റ്റുഡിയോ ഗ്രീനിനെയും ശിവ അറിയിച്ചിട്ടുണ്ട്. അവരുടെ സമ്മതത്തോടെ ശിവ രജനികാന്ത് ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments