Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത വർഷം ഡിസംബറിൽ മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് തിരിക്കും: ഗഗൻയാൻ പദ്ധതിയെ കുറിച്ച് കെ ശിവൻ

അടുത്ത വർഷം ഡിസംബറിൽ മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് തിരിക്കും: ഗഗൻയാൻ പദ്ധതിയെ കുറിച്ച് കെ ശിവൻ
, ഞായര്‍, 22 സെപ്‌റ്റംബര്‍ 2019 (15:44 IST)
അടുത്ത വർഷം ഡിസംബറോടെ മൂന്ന് ഇന്ത്യക്കാർ ഇന്ത്യയുടെ സ്വന്തം സങ്കേതികവിദ്യയിൽ ബഹിരാകാശത്തേക്ക് യാത്ര തിരിക്കും എന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഭുവനേശ്വറിൽ ഐഐടി വിദ്യാർഥികളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഗഗൻയാനെ കുറിച്ച് കെ ശിവൻ വ്യക്തമാക്കിയത്.
 
'നിലവിൽ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നീങ്ങിയാൽ 2021 ഡിസംബറിൽ മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. പദ്ധതിക്കായുള്ള ആളില്ല വിമാനം അടുത്ത വർഷം വിക്ഷേപിക്കും. ഡിസംബറോടെ ആദ്യ ഇന്ത്യക്കാരനെ സ്വന്തം റോക്കറ്റിൽ ബഹിരാകാശത്തെത്തിക്കും. ഐസ്ആർഒ അതിനുള്ള പ്രയത്നത്തിലാണ്' കെ ശിവൻ പറഞ്ഞു.
 
ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ഉയോഗിച്ച ജിഎസ്എൽവി എംകെ 111 റോക്കറ്റ് തന്നെയാണ് ഗഗൻയാൻ പദ്ധതിക്കായും ഉപയോകിക്കുക. 10,000 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് നേരത്തെ തന്നെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. യാത്രികൾ ഏഴു ദിവസം ബഹിരാകാശത്ത് തങ്ങുന്ന വിധത്തിലാണ് പദ്ധതി രുപകൽപ്പന ചെയ്തിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ആരോടും പറഞ്ഞിട്ടില്ല: നിലപാട് തിരുത്തി കുമ്മനം