ജോജുവും രജിഷയും 'ജൂണി'ൽ ഒന്നിക്കുന്നു; ടീസർ ഏറ്റെടുത്ത് ആരാധകർ

ജോജുവും രജിഷയും 'ജൂണി'ൽ ഒന്നിക്കുന്നു; ടീസർ ഏറ്റെടുത്ത് ആരാധകർ

വ്യാഴം, 3 ജനുവരി 2019 (17:56 IST)
അനുരാഗ കരിക്കിൽ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ രജിഷ വിജയന്റെ ഏറ്റവും പുതിയ ചിത്രമായ ജൂണിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ കൗമാരക്കാരിയായ വിദ്യാർത്ഥിയുടെ വേഷത്തിലാണ് രജിഷ എത്തുന്നത്.
 
ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജ്ജ് എത്തുന്ന ചിത്രം കൂടിയാണ് ജൂൺ. ഇതിനോടകം തന്നെ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
 
ജൂൺ എന്ന പെണ്‍കുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒടിയൻ സിനിമയ്‌ക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം തന്നെ ബാധിച്ചിട്ടില്ല: ശ്രീകുമാർ മേനോൻ