മമ്മൂക്കയുടെ സന്ദേശം സ്‌ക്രീൻഷോട്ടെടുത്തുവെച്ച് ജോജു ജോർജ്ജ്

മമ്മൂക്കയുടെ സന്ദേശം സ്‌ക്രീൻഷോട്ടെടുത്തുവെച്ച് ജോജു ജോർജ്ജ്

തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (09:27 IST)
തിയേറ്റർ പൂരപ്പറമ്പാക്കിമാറ്റിയ ജോജു ജോർജ് ചിത്രമാണ് ജോസഫ്. തന്റെ സിനിമാ ജീവിതത്തിൽ മമ്മൂട്ടി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് അദ്ദേഹം. കരിയറിലെ വിജയപരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്ന് മമ്മൂട്ടി തനിക്ക് ഉപദേശം നല്‍കിയിരുന്നതായി ജോജു ജോര്‍ജ് പറയുന്നു. 
 
രാജാധിരാജ ചിത്രത്തിനിടയിൽ മമ്മൂട്ടിയോട് തന്റെ സിനിമാജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമയിലൊരു 3 കൊല്ലം തികയ്ക്കാനാവുമോയെന്നായിരുന്നു അന്ന് ഞാൻ ചോദിച്ചത്. ഒരു വര്‍ഷമെങ്കിലും സിനിമയില്‍ നിൽ‌ക്കണമെന്ന് വിചാരിച്ചാണ് അന്ന് വന്നത്. 
 
സിനിമയുടെ വിജയം നമ്മള്‍ എങ്ങനെ കൈകാരം ചെയ്യുന്നുവോ അതനുസരിച്ചായിരിക്കും മുന്നോട്ടുള്ള പോക്കെന്ന് മമ്മൂക്ക അന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇന്നും തന്നെ നയിക്കുന്നതെന്നും ജോജു കൂട്ടിച്ചേർത്തു. ജോസഫ് കണ്ട് അഭിനന്ദിച്ചിരുന്നു. 
 
പടവും നടിപ്പും നന്നായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം അന്ന് സന്ദേശം അയച്ചത് സ്‌ക്രീന്‍ഷോട്ടെടുത്ത് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍രെ അഭിനന്ദനത്തേയും ഉപദേശത്തെയും താന്‍ ഏറെ വിലമതിക്കാറുണ്ടെന്നും താരം പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിസ്‌മയിപ്പിക്കാൻ മമ്മൂക്കയെത്തും, ഫെബ്രുവരി 28ന്!