തെന്നിന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ ഹിറ്റടിച്ച സിനിമയാണ് ജയിലര്‍. ഒരു രജനീകാന്ത് സിനിമ എന്നതിലപ്പുറം ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന്റെ പരാജയത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന സിനിമയെന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. തമിഴകത്തെ യുവസംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ് ഒരുക്കിയ ബീസ്റ്റ് തിയേറ്ററുകള്‍ പരാജയമായിരുന്നു. അതിനാല്‍ തന്നെ ജയിലര്‍ എന്ന സിനിമ കൂടി പരാജയമാവുകയായിരുന്നുവെങ്കില്‍ നെല്‍സണ്‍ എന്ന സംവിധായകന്റെ കരിയറിന്റെ അന്ത്യം തന്നെ സംഭവിക്കുമായിരുന്നു.
തന്റെ സിനിമ സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പലരും തന്നെ വിളിച്ച് സംവിധായകനെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായി രജനീകാന്ത് തന്നെ പിന്നീട് തുറന്നുപറഞ്ഞിരുന്നു. ജയിലര്‍ സിനിമയ്ക്ക് മുന്‍പെ നടന്ന പ്രൊമോ ലോഞ്ചിന് ശേഷമായിരുന്നു രജനീകാന്തിന് തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നത്. വിതരണക്കാരോട് സംവിധായകനായ നെല്‍സണെ മാറ്റണം എന്ന് ആവശ്യപ്പെടണം എന്നായിരുന്നു ആളുകള്‍ പറഞ്ഞത്. അങ്ങനെ രജനീകാന്ത് സണ്‍ പിക്ചേഴ്സ് ടീമുമായി സംസാരിച്ചു. എന്നാല്‍ ബീസ്റ്റിന് നെഗറ്റീവ് റിപ്പോര്‍ട്ടുകളാണ് വന്നതെങ്കിലും സിനിമ ബോക്സോഫീസില്‍ പരാജയമായിരുന്നില്ലെന്നാണ് സണ്‍ പിക്‌ചേഴ്‌സ് രജനീകാന്തിനോട് പറഞ്ഞത്. ജയിലര്‍ സിനിമയുടെ കഥ കേട്ടപ്പോള്‍ രജനീകാന്തിന് സിനിമ ഇഷ്ടമാവുകയും ചെയ്തു. ബീസ്റ്റിന്റെ വലിയ പരാജയത്തിലാണ് നെല്‍സണ്‍ നിന്നിരുന്നതെങ്കിലും രജനീകാന്ത് ഉറച്ചപിന്തുണ നല്‍കുകയായിരുന്നു. കാമിയോ വേഷങ്ങളില്‍ മോഹന്‍ലാലും ശിവരാജ് കുമാറും കൂടിയെത്തിയതോടെ ജയിലര്‍ തിയേറ്ററുകളില്‍ തീപ്പൊരിയായി പടര്‍ന്നു പിടിക്കുകയും ആ വര്‍ഷത്തേ തന്നെ വലിയ ഹിറ്റായി മാറുകയുമായിരുന്നു.