Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി സംഭാവന ചെയ്ത് റാം ചരണും ചിരഞ്ജീവിയും

ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി സംഭാവന ചെയ്ത് റാം ചരണും ചിരഞ്ജീവിയും

കെ ആര്‍ അനൂപ്

, ഞായര്‍, 4 ഓഗസ്റ്റ് 2024 (20:45 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി സംഭാവന ചെയ്ത് തെലുങ്ക് താരങ്ങളായ റാം ചരണും ചിരഞ്ജീവിയും.വയനാട് ഉരുള്‍പൊട്ടല്‍ ഇരയായവർക്ക് ധനസഹായം നൽകിയ വിവരം ചിരഞ്ജീവിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 
 
'കേരളത്തിലെ പ്രകൃതിക്ഷോഭത്തില്‍ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിനു പേരുടെ വിയോഗത്തില്‍ അതീവമായി ദുഃഖിക്കുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. 
 
വേദനിക്കുന്ന എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു'- എന്നാണ് ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേസില്‍ ജോസഫിന്റെ നായികയായി നസ്രിയ നസിം, 'സൂക്ഷ്മദര്‍ശനി' ചിത്രീകരണം പൂര്‍ത്തിയായി