'നമ്മൾ കണ്ട് കൊതി തീർന്നിട്ടില്ലാത്ത മമ്മൂട്ടിയെ ഈ സിനിമയിൽ കാണാനാകും’- സംവിധായകന്റെ വാക്കുകൾ

ശനി, 14 സെപ്‌റ്റംബര്‍ 2019 (11:02 IST)
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. ഗാനഗന്ധര്‍വ്വന്റെ കഥ മമ്മൂട്ടി കേട്ടത് ഒരു പുതുമുഖത്തിന്റെ ആശങ്കയോടെയെന്ന് രമേഷ് പിഷാരടി പറയുന്നു. നമ്മള്‍ കണ്ട് കൊതി തീര്‍ന്നിട്ടില്ലാത്ത മമ്മൂട്ടി എന്ന നടന്റെ രസകരമായ അഭിനയതലങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താന്‍ താന്‍ ശ്രമിച്ച ചിത്രമാണിതെന്നും പിഷാരടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
 
ഓരോ സീനില്‍ അഭിനയിക്കുമ്പോഴും അതിന്റെ റഫറന്‍സായി മമ്മൂക്ക നേരത്തെ അഭിനയിച്ച കഥാപാത്രത്തെയും സീനും ഞാന്‍ ഓര്‍മ്മിപ്പിക്കും അപ്പോള്‍ ആ സീന്‍ പോലെയാകാതെ അതില്‍ നിന്ന് എങ്ങനെ മാറിചെയ്യാം എന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയും.  
 
ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 40ആം വിവാഹവാർഷിക ദിനത്തിൽ ജഗതിക്ക് ശോഭയുടെ സ്നേഹചുംബനം; ആശംസ പ്രവാഹം