Publish Date: Wed, 15 May 2019 (10:46 IST)
Updated Date: Wed, 15 May 2019 (10:47 IST)
ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ‘രണ്ടാമൂഴം’ എന്ന ബ്രഹ്മാണ്ഡ സിനിമ പ്രഖ്യാപിച്ചത്. ഏറെ പ്രതിസന്ധികൾക്കിടയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. രണ്ടാമൂഴം വിട്ടുകളഞ്ഞിട്ടില്ലെന്നും സിനിമയാകുമെന്നും വീണ്ടും ആവര്‍ത്തിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് രംഗത്തെത്തിയിരിക്കുകയാണ്.
‘കുറച്ച് കാലതാമസമുണ്ടായാലും രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകും. സിനിമ ആരംഭിക്കുന്നതിനു മുൻപായി ചില തടസ്സങ്ങള്‍ നേരിട്ടെന്നത് സത്യമാണ്. എന്നാല്‍ അതെല്ലാം താത്കാലികം മാത്രമാണ്, ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചതെന്നും പ്രശ്‌നങ്ങള്‍ ഓത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നു‘ കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ഏകദേശം നാലു വര്‍ഷം മുമ്പാണ് കരാര്‍ ഉണ്ടാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത്.