Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോഹൻലാലിന് അങ്ങനെ തന്നെ വേണം’ - സത്യൻ അന്തിക്കാട് ഇങ്ങനെ പറയാനുള്ള കാരണമെന്ത്?

'മോഹൻലാലിന് അങ്ങനെ തന്നെ വേണം’ - സത്യൻ അന്തിക്കാട് ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
, ബുധന്‍, 8 മെയ് 2019 (11:37 IST)
സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ വലിയ ഹിറ്റ് ആണ് . മോഹൻലാലിൻറെ ഹിറ്റ് ചിത്രങ്ങളെടുത്താൽ സത്യൻ അന്തിക്കാട് ചിത്രങ്ങൾ ആ കൂട്ടത്തിൽ ഉണ്ടാവും. അവർ തമ്മിലുള്ള കെമിസ്ട്രിയും അങ്ങനെയാണ്. 
 
ഇപ്പോൾ, സംവിധാന രംഗത്ത് ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. ബറോസ് എന്ന ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്യുന്നത്. ഒരു അവാർഡ് നിശയിൽ മോഹൻലാൽ സംവിധായകനാകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ . സത്യൻ അന്തിക്കാട് പറഞ്ഞ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
 
മോഹൻലാൽ സംവിധായകനാവുന്നു. എന്താണ് അഭിപ്രായം?’- സൂപ്പർ ഹിറ്റ് സംവിധായകരായ സത്യൻ അന്തിക്കാടിനോടും പ്രിയദർശനോടുമുള്ള ചോദ്യമായിരുന്നു ഇത്. ‘മോഹൻലാലിന് ഇതു തന്നെ വരണം’- ചിരിപടർത്തി സത്യൻ അന്തിക്കാടിന്റെ മറുപടി. 
 
സംവിധായകൻ ചിന്തിക്കുന്നതിന്റെ എത്രയോ ഇരട്ടി തിരിച്ചു നൽകുന്ന മോഹൻലാലിന്റെ ഉള്ളിൽ ഒരു സംവിധായകനുണ്ടെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. സത്യന്റെ വാക്കുകൾ 100 ശതമാനം ശരിയാണെന്നായിരുന്നു അടുത്ത് നിന്നിരുന്ന പ്രിയദർശനും പറഞ്ഞത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ പിന്തുണച്ചു, ശ്രിനിവാസനെതിരെ വാളെടുത്ത് താരങ്ങൾ; ആദരിക്കപ്പെടുന്ന താരങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണെന്ന് രേവതി