Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan: ഒടുവില്‍ ആ വില്ലനെ കണ്ടെത്തി; ഫഹദോ ടൊവിനോയോ അല്ല

ചുവപ്പ് ചൈനീസ് ഡ്രാഗണ്‍ ചിത്രം പതിച്ച വെള്ള ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന വില്ലനെയാണ് ആദ്യം പോസ്റ്ററില്‍ കാണിച്ചത്

Rick Yune

രേണുക വേണു

, ചൊവ്വ, 25 മാര്‍ച്ച് 2025 (08:31 IST)
Rick Yune

Empuraan: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'എമ്പുരാന്‍' മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ഒരു കഥാപാത്രത്തെ കുറിച്ച് ഇപ്പോഴും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ പിന്‍വശം മാത്രമാണ് ഇതുവരെയുള്ള അപ്‌ഡേറ്റുകളില്‍ കാണിച്ചിരിക്കുന്നത്. 
 
ചുവപ്പ് ചൈനീസ് ഡ്രാഗണ്‍ ചിത്രം പതിച്ച വെള്ള ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന വില്ലനെയാണ് ആദ്യം പോസ്റ്ററില്‍ കാണിച്ചത്. പിന്നീട് വന്ന ട്രെയ്‌ലറിലും പോസ്റ്ററിലും കറുത്ത കോട്ടില്‍ ഇതേ ചൈനീസ് ഡ്രാഗണ്‍ ചിത്രം പതിച്ചിരിക്കുന്നത് കാണാം. പുതിയ പോസ്റ്ററിലും ഈ കഥാപാത്രത്തിന്റെ പിന്‍വശം മാത്രമാണ് കാണിച്ചിരിക്കുന്നത്. 
 
ഇത് ഫഹദ് ഫാസിലോ ടൊവിനോ തോമസോ ആയിരിക്കുമെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഈ കഥാപാത്രം ആരാണെന്ന് ഒടുവില്‍ വ്യക്തത ലഭിച്ചിരിക്കുന്നു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലൂടെ ശ്രദ്ധേയനായ റിക്ക് യൂന്‍ ആണ് എമ്പുരാനിലെ പ്രധാന വില്ലന്‍. റെഡ് ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രം ധരിച്ചിരിക്കുന്നത് റിക്ക് ആണ്. ഈ കഥാപാത്രത്തെ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. 
 
മാര്‍ച്ച് 27 നു രാവിലെ ആറിനാണ് ആദ്യ ഷോ. ഒന്‍പത് മണിയോടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഡീസന്റ് ഡാന്‍സ് മതി, തെലുങ്ക് സിനിമകളിലെ അശ്ലീല നൃത്തചുവടുകള്‍ക്കെതിരെ വനിത കമ്മീഷന്‍