Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് യേശുദാസിനെ കല്യാണം കഴിച്ചൂടെ?; ചോദ്യത്തിനു വായടപ്പിക്കുന്ന മറുപടി നല്‍കി രഞ്ജിനി ജോസ്

സമാനമായി മറ്റൊരു കമന്റും ചിത്രത്തിനു താഴെ വന്നിരുന്നു. അതിനും ശക്തമായ ഭാഷയിലാണ് രഞ്ജിനി മറുപടി നല്‍കിയത്

Renjini Jose Vijay Yesudas gossip
, ശനി, 25 മാര്‍ച്ച് 2023 (15:09 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രഞ്ജിനി സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. അങ്ങനെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായ ഗായകന്‍ വിജയ് യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രഞ്ജിനി പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
'വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ ഡാ, ഐ ലവ് യു ഫോര്‍ എവര്‍' എന്ന ക്യാപ്ഷനോടെയാണ് വിജയ് യേശുദാസിനൊപ്പമുള്ള ചിത്രം രഞ്ജിനി പങ്കുവെച്ചത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. നിങ്ങള്‍ തമ്മില്‍ നല്ല മാച്ചാണല്ലോ എന്നാണ് ചിലര്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇത് രഞ്ജിനിയെ ചൊടിപ്പിച്ചു. 
 
നിങ്ങള്‍ക്ക് കല്യാണം കഴിച്ചാലെന്താണ് എന്ന് ചോദിച്ച കമന്റിന് നിങ്ങളെന്ത് കൊണ്ടാണ് സുഹൃത്തിനെയോ കുടുംബാംഗത്തെയോ വിവാഹം കഴിക്കാത്തത് എന്ന മറുചോദ്യമാണ് രഞ്ജിനി മറുപടിയായി നല്‍കിയത്. സ്‌നേഹം കൊണ്ട് പറഞ്ഞതാണ് ചേച്ചി എന്ന ഇയാള്‍ മറുപടി നല്‍കിയപ്പോള്‍ ഇത് സ്‌നേഹമല്ല അപമാനിക്കലാണെന്ന് രഞ്ജിനി വ്യക്തമാക്കി. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jaya Ranjini Jose 'RJ' (@ranjinijose)


സമാനമായി മറ്റൊരു കമന്റും ചിത്രത്തിനു താഴെ വന്നിരുന്നു. അതിനും ശക്തമായ ഭാഷയിലാണ് രഞ്ജിനി മറുപടി നല്‍കിയത്. എന്നാണ് കല്യാണം എന്നായിരുന്നു ചോദ്യം. കമന്റിട്ടയാള്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. വാക്ക് തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കണം, എന്റെ വീട്ടിലും അമ്മയും പെങ്ങളും ഉണ്ട് ചേച്ചി എന്നായിരുന്നു ക്ഷമാപണം. എങ്കില്‍ അമ്മയും പെങ്ങളുമുള്ളത് പോലെ പെരുമാറൂ എന്നും കാരണം ഞങ്ങള്‍ക്കും ജീവിതവും മൂല്യവുമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യകാന്തിപ്പൂവോ സൂര്യപ്രകാശമോ? ചോദ്യവുമായി നവ്യ