Select Your Language

Notifications

webdunia
webdunia
webdunia
webdunia

Renu Sudhi: 'ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുത്': വീട് വെച്ച് നൽകിയ ഫിറോസിനോട് രേണു

രേണു കള്ളം പറയുന്നതാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

Renu Sudhi

നിഹാരിക കെ.എസ്

, തിങ്കള്‍, 14 ജൂലൈ 2025 (09:36 IST)
കൊല്ലം സുധിയുടെ മരണശേഷം കെഎച്ച്ഡിഇസി എന്ന സന്നദ്ധ സം​ഘടന സുധിയുടെ മക്കൾക്ക് വീട് നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ ഈ വീട്ടിൽ ചോർച്ചയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി വെളിപ്പെടുത്തിയത്. ഹാളിലേക്ക് മഴ പെയ്യുമ്പോൾ ചാറ്റൽ അടിച്ച് കയറി നനയാറുണ്ടെന്ന രേണുവിന്റെ വെളിപ്പെടുത്തലിനെതിരെ സംഘടനയുടെ നേതാവ് ഫിറോസ് രംഗത്ത് വന്നിരുന്നു. രേണു കള്ളം പറയുന്നതാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്. 
 
ഇപ്പോഴിതാ ഫിറോസിനുള്ള മറുപടി കൃത്യമായ തെളിവിലൂടെ തിരിച്ച് നൽകുകയാണ് രേണുവും പിതാവ് തങ്കച്ചനും. ആറ് മാസം മുമ്പ് പണിത വീടിന്റെ തേപ്പ് മുഴുവൻ പൊളിഞ്ഞ് ഇളകിയെന്നും രേണുവും കുടുംബവും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്നും രേണുവും പിതാവും പറയുന്നു. ചാറ്റൽ അടിച്ച് ഹാളിൽ വെള്ളം വീഴുന്നുണ്ടായിരുന്നു. ഫിറോസിനെ വിളിച്ചു ഫോൺ എടുത്തില്ല.
 
എഞ്ചിനീയറെ വിളിച്ചു. താമസം തുടങ്ങിയ അടുത്ത ആഴ്ച നടന്ന സംഭവമാണിത്. എഞ്ചിനീയറും മറ്റ് പ്രധാന പണിക്കാരും വന്നപ്പോൾ വീടിന്റെ പല കാര്യങ്ങളും ഞാൻ കാണിച്ച് കൊടുത്തു. മഴ പെയ്ത് തേപ്പ് വിട്ട് പോകാൻ തുടങ്ങിയിരുന്നു. അതൊക്കെ ഞാൻ പറഞ്ഞു. ലൈറ്റും കത്തുന്നില്ലായിരുന്നു. സിമന്റും മണലും ഇല്ലാതെയാണ് ഈ വീട് തേച്ചിരിക്കുന്നത്. കുമ്മായം പോലിരിക്കുന്ന എന്തോ വസ്തുകൊണ്ടുവന്നാണ് വീട് തേച്ചത്.
 
ഇത് നീണ്ടുനിൽക്കുമോയെന്ന് ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല. പുതിയ മോഡലാണെന്നാണ് പറഞ്ഞത്. ഞാനും തർക്കിച്ചില്ല. കുമ്മായം കൊണ്ടാണ് തേച്ചത് എന്നതുകൊണ്ട് പൊളിഞ്ഞ് ഇളകി തുടങ്ങി. രേണു കള്ളം പറഞ്ഞതല്ല. തേപ്പ് പൊട്ടി പൊളിഞ്ഞ് ഒഴുകുകയാണ്. അവർ ദാനം തന്നതല്ലേ അതുകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. ഫിറോസിനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.
 
അകത്തുള്ള തേപ്പ് നശിക്കാത്തത് നനയാത്തുകൊണ്ടാണ്. പക്ഷെ നനയുന്ന ഭാ​ഗങ്ങളിലെ തേപ്പ് പൊളിഞ്ഞ് തുടങ്ങി. ചുണ്ണാമ്പ് പോലൊരു പേസ്റ്റ് വെച്ചാണ് തേപ്പ് നടത്തിയിരിക്കുന്നത്. ഒരു ആണിപോലും അടിക്കാൻ പറ്റില്ല. ഒന്നര ഇ‍ഞ്ചിന്റെ സ്ക്രൂവിലാണ് ഫിറോസ് ഫാൻ ഭിത്തിൽ ഫിറ്റ് ചെയ്തിരുന്നത്. അത് അടർന്ന് വീണത് എന്റെ ദേഹത്താണ്. നെഞ്ചത്ത് മുറിവുണ്ടായി.
 
വാഷിങ് ബെയ്സണും ഒന്നര ഇഞ്ച് മാത്രം നീളമുള്ള ആണിയിലാണ് ഫിറ്റ് ചെയ്തിരുന്നത്. അതും അടർന്ന് വീണു. തലയിൽ ഫാൻ വീണിരുന്നുവെങ്കിൽ മരിച്ചുപോയേനെ. കള്ളം പറഞ്ഞ് എനിക്കൊന്നും നേടാനില്ല. എത്ര സമ്പന്നനാണെങ്കിലും ചെയ്യുന്ന കാര്യത്തിൽ സത്യസന്ധത വേണം. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്ന് അപേക്ഷയുണ്ട്. ഈ ഒരു സഹായം കിട്ടിയതുകൊണ്ട് ഞങ്ങൾക്ക് ഒരുപാട് മനപ്രയാസമുണ്ടായിയെന്നും രേണുവും പിതാവും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Meenakshi Dileep: 'മീനാക്ഷി വളരെ സൈലന്റ് ആണ്, എല്ലാവരും പറയുന്നത് കേട്ട് നിൽക്കുന്ന കുട്ടി': മകളെ കുറിച്ച് ദിലീപ്