Select Your Language

Notifications

webdunia
webdunia
webdunia
webdunia

Big Boss Malayalam Season 7: വേടൻ ബിഗ് ബോസിലേക്കോ? ബി​ഗ് ബോസ് സീസൺ 7 പ്രെഡിക്ഷൻ ലിസ്റ്റ് വൈറൽ

നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രേണു സുധിയാണ് ഒരാളെന്ന് ബി​ഗ് ബോസ് മല്ലു ടോക്സ് റിപ്പോർട്ട് ചെയ്യുന്നു.

Big Boss Malayalam  Season 7

നിഹാരിക കെ.എസ്

, ശനി, 5 ജൂലൈ 2025 (10:10 IST)
ബിഗ് ബോസ് മലയാളം സീസൺ 7 ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആരാധകർ ആകാംക്ഷയിലാണ്. സീസൺ ഏഴിൽ ആരൊക്കെയാകും മാറ്റുരയ്ക്കുക എന്ന പ്രെഡിക്ഷനുമായി ഷോ പ്രേമികളും രം​ഗത്തെത്തി. ഫാൻ പേജുകളും സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ പ്രേക്ഷകർ പറയുന്ന ചില പ്രെഡിക്റ്റഡ് മത്സരാർത്ഥികളുടെ ലിസ്റ്റുകൾ പുറത്തുവന്നിരിക്കുകയാണ്. നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രേണു സുധിയാണ് ഒരാളെന്ന് ബി​ഗ് ബോസ് മല്ലു ടോക്സ് റിപ്പോർട്ട് ചെയ്യുന്നു.
 
അനുമോൾ, ജാസി, നടൻ ശരത്ത്, ജിഷിൻ മോഹൻ, അലൻ ജോസ് പെരേര എന്നിങ്ങനെ പോകുന്നു പ്രെഡിക്ഷൻ ലിസ്റ്റുകൾ. സംരംഭകനായ അരുൺ നായർ, അവതാരകൻ റോഹൻ, ബിനീഷ് ബാസ്റ്റിൻ, ബിജു സോപാനം, മായാ കൃഷ്ണൻ, രേഖ രതീഷ്, അവതാരക ശാരിക, ആദിത്യൻ ജയൻ, ലക്ഷ്മി നക്ഷത്ര, അവതാരക മസ്താനി, നാ​ഗ സൈരന്ദ്രി, ശ്രീകല ശശിധരൻ, തൊപ്പി, ബീന ആന്റണി, ആർ ജെ അഞ്ജലി എന്നിങ്ങനെ പോകുന്നു പ്രെഡിക്ഷൻ പേരുകൾ. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന പലരും ബി​ഗ് ബോസിൽ എത്തിയിരുന്നു. 
 
എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വിഭിന്നമായി ഇപ്പോൾ റാപ്പർ വേടൻ എന്ന ഹിരൺ ദാസിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ വേടൻ വരാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് വിലയിരുത്തലുകൾ. ബിഗ് ബോസിലേക്ക് വേടൻ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വരാൻ സാധ്യതയില്ലെന്നാണ് കൂടുതൽ ആളുകളും പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sai Abhyankkar's Mollywood Entry: ഇതിലും മികച്ച വരവേൽപ്പ് എവിടെ കിട്ടും? സായ് ആഭ്യങ്കർ മലയാളത്തിലേക്ക്; സ്വാഗതം ചെയ്ത് മോഹൻലാൽ