‘ഫക്ക് യു പറഞ്ഞ ഫഹദിനോട് ‘ഇനി മുതല്‍ അത് സാധ്യമല്ലെ’ന്ന് പറഞ്ഞ സീൻ’ - ജീവിതത്തിൽ പിന്തുടർന്ന സംഭാഷണത്തെ കുറിച്ച് റിമ കല്ലിങ്കൽ

‘നീ വെറും പെണ്ണാണെന്ന മമ്മൂട്ടിയുടെ ഡയലോഗും, പൌരുഷമുള്ള നായകന് വേണ്ടി മഞ്ജു വാര്യരെ മാറ്റിയതും കൈയ്യടിച്ചവരാണ് നമ്മൾ...

Webdunia
വെള്ളി, 7 ജൂണ്‍ 2019 (16:45 IST)
പൊരിച്ചമീൻ പ്രയോഗത്തോടെയാണ് നടി റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായത്. എന്നാൽ, പോരാട്ടത്തിന്റെ പ്രതിഷേധത്തിന്റെ സ്വരം റിമ മയപ്പെടുത്തിയില്ല. ആക്രമണങ്ങൾക്കൊടുവിൽ റിമ അഭിനയിച്ച വൈറസ് മൂവി ഇന്ന് റിലീസ് ആയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിനും റിമയുടെ അഖില എന്ന കഥാപാത്രത്തിനും ലഭിക്കുന്നത്. 
 
നിപയെ തുടർന്ന് പേരാമ്പ്രയിൽ മരണപ്പെട്ട സിസ്റ്റർ ലിനിയായിട്ടാണ് റിമ വെള്ളിത്തിരയിൽ എത്തിയത്. ലിനിയുടെ ഭര്‍ത്താവിനോടും കുടുംബത്തോടും ഒക്കെ താന്‍ സംസാരിച്ചിരുന്നുവെന്നും അറിയാവുന്ന കാര്യങ്ങള്‍ ഒക്കെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിമ പറയുന്നു.  
 
‘സിനിമകൾ തമ്മിൽ നല്ല ഇടവേളകൾ ഉണ്ടാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ കലാകാരികള്‍ നല്ല ഡിപ്ലോമാറ്റിക്ക് ആവണമെന്നാണ് പൊതു സങ്കല്‍പം. എന്നാല്‍ ഞാനാവട്ടെ ശരിയേയും തെറ്റിനെയും കുറിച്ച് ഉറക്കെ സംസാരിക്കുന്ന വ്യക്തിയുമാണ്. ആ ആര്‍ത്ഥത്തില്‍ ഈയിടത്ത് പറ്റിയ ഒരാളല്ല ഞാന്‍. പിന്നെ നമ്മള്‍ എല്ലാവരും സമാന ചിന്താഗതിക്കാരൊടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്”.- റിമ അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
മലയാള സിനിമയിലെ ആണത്ത അധികാരത്തേയും സ്ത്രീവിരുദ്ധതയെ കുറിച്ചും റിമ പറഞ്ഞു. ‘നീ വെറും പെണ്ണാണ് എന്ന് കിങ് എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഡയലോഗിനെക്കുറിച്ച് റിമ പറഞ്ഞു. പത്രം എന്ന സിനിമയില്‍ രണ്ടാം പകുതിയില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തെ പൗരുഷമുള്ള നായകന് വേണ്ടി മാറ്റുകയാണ് ചെയ്തതെന്നും ഇതൊക്കെ കണ്ട് കൈയടിച്ചവരാണ് നമ്മളെന്നും റിമാ കല്ലിങ്കല്‍ പറയുന്നു.
 
സിനിമയില്‍ പറഞ്ഞ ഏത് സംഭാഷണമാണ് പിന്നീട് പിന്തുടര്‍ന്നതെന്ന് ചോദ്യത്തിന് റിമ ഇങ്ങനെ മറുപടി പറഞ്ഞു: “ആഷിക്കും ശ്യം പുഷ്‌ക്കരനും സ്ത്രീ കഥാപാത്രങ്ങള്‍ പഞ്ച് ഡയലോഗുകള്‍ പറയണമെന്ന പക്ഷക്കാരായിരുന്നു. 22 ഫീമെയില്‍ കോട്ടയത്തില്‍ അത്തരത്തിലൊരു സംഭാഷണമുണ്ട്. തന്നെ വഞ്ചിച്ച ഫഹദിന്റെ ലിംഗം മുറിച്ച് മാറ്റിയതിന് ശേഷം അയാള്‍ ‘ഫക്ക് യു’ എന്ന പറയുമ്പോള്‍ ‘ഇനി മുതല്‍ അത് സാധ്യമല്ലെ’ന്ന് പറഞ്ഞ സംഭാഷണം കേട്ട് യൂണിറ്റ് മുഴുവന്‍ കൂട്ടച്ചിരിയായിരുന്നുവെന്നും റിമ പറഞ്ഞു നിര്‍ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

December Bank Holidays

അടുത്ത ലേഖനം