Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി ഋഷഭ് ഷെട്ടി, ദേശീയ ചലച്ചിത്ര അവാര്‍ഡ് അവസാന പ്രതീക്ഷകള്‍

Mammootty - Turbo

കെ ആര്‍ അനൂപ്

, വെള്ളി, 16 ഓഗസ്റ്റ് 2024 (07:06 IST)
ഒരേ ദിവസം ദേശീയ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സിനിമ പ്രേമികള്‍ക്ക്.70മത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും ഇന്നുണ്ടാകും.
 
2022-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. ഇന്ന് പകല്‍ മൂന്നിനാണ് പ്രഖ്യാപനം എത്തുക. 2023-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം രാവിലെ 11നും നടക്കും.
 
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മമ്മൂട്ടിയും കന്നഡ നടന്‍ ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍.റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് മമ്മൂട്ടിയെ മുന്നില്‍ എത്തിച്ചത്. കാന്താരയിലെ പ്രകടനതിലൂടെ ഋഷഭ് ഷെട്ടിയും അവാര്‍ഡിലേക്ക് അടുത്തു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച .
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവസാന നിമിഷം ആ റോള്‍ ചെയ്യാന്‍ ഷാജി പറഞ്ഞു,ആ ക്യാരക്ടറായി വന്നപ്പോള്‍ പലര്‍ക്കും എന്നെ മനസ്സിലായില്ല';അധികമാരും ശ്രദ്ധിക്കാതെ പോയ കഥാപാത്രങ്ങളെ കുറിച്ച് രഞ്ജി പണിക്കര്‍