Webdunia - Bharat's app for daily news and videos

Install App

ഒരു വേഷത്തിന് വേണ്ടി പലതവണ അദ്ദേഹത്തിന്റെ മുമ്പില്‍ കെഞ്ചിയിട്ടുണ്ട്, പക്ഷേ... ;മലയാള സംവിധായകനെക്കുറിച്ച് രോഹിണി പറയുന്നു

Webdunia
വ്യാഴം, 11 ജനുവരി 2018 (12:37 IST)
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെയുള്ള മുന്‍നിര നായകന്മാരുടെ പ്രിയപ്പെട്ട നായികയായിരുന്നു രോഹിണി. തെലുങ്കില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരം തമിഴ് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ പ്രമുഖ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്റെയും ജി അരവിന്ദന്റെയും സിനിമകളില്‍ അഭിനയിക്കാന്‍ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും താരം പറയുന്നു.
 
ഇവരുടെ സിനിമകളില്‍ നായികമാരായി അഭിനയിച്ച മേനകയോടും ജലജയോടും തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്നും രോഹിണി പറയുന്നു. അടൂര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. താന്‍ അദ്ദേഹത്തോട് കുറേ വട്ടം ഒരു റോളിനായി കെഞ്ചിയിട്ടുണ്ട്. ഒരു അവസരം തരുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം നാലുപെണ്ണുങ്ങള്‍ എന്ന സിനിമയെടുക്കുന്ന സമയത്തും അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു.
 
എന്നാല്‍ ഞാന്‍ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയതെന്നും രോഹിണി പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് തനിക്ക് ഷോര്‍ട് മുടി ആയിപ്പോയി. അതോടെ ആ അവസരം നഷ്ടമാകുകയും ചെയ്തു. പക്ഷേ, അതിനുശേഷം താന്‍ ഇതുവരെ മുടി മുറിച്ചിട്ടില്ല. നീട്ടിത്തന്നെ നടക്കുകയാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം എന്നും രോഹിണി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments