Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഒരു നല്ല പടം കണ്ടാലോ? ഹൃദയത്തില്‍ തൊട്ട ഈ സിനിമ പുതുവത്സരത്തില്‍ കാണേണ്ടതെന്ന് സംവിധായകന്‍ റോജിന്‍ തോമസ് !

12th fail movie Rojin Thomas  Vidhu Vinod Chopra

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ജനുവരി 2024 (12:53 IST)
ഒരു നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ ? തീര്‍ച്ചയായും നിങ്ങള്‍ കാണേണ്ട ഒരു സിനിമ ബോളിവുഡില്‍ 2023 റിലീസായിട്ടുണ്ട്.വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ബയോപിക് ചിത്രമാണ് '12-ത് ഫെയില്‍'(12th Fail).ദാരിദ്ര്യത്തെ അതിജീവിച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസ് ഓഫീസറായി മാറിയ മനോജ് കുമാര്‍ ശര്‍മ്മയുടെ യഥാര്‍ത്ഥ ജീവിത കഥ തന്റെ കണ്ണുകള്‍ നിറച്ചു എന്നാണ് മലയാള സംവിധായകന്‍ റോജിന്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. അനുരാഗ് പഥക്കിന്റെ 2019-ലെ നോണ്‍-ഫിക്ഷന്‍ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
webdunia
2023 ഒക്ടോബര്‍ 27 ആണ് ചിത്രം റിലീസ് ആയത്. നിരൂപക പ്രശംസ നേടിയ ചിത്രം കഴിഞ്ഞവര്‍ഷത്തെ സ്ലീപ്പര്‍ ഹിറ്റ് മാറുകയും ചെയ്തു. 20 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 66 കോടിയോളം നേടി.
വിക്രാന്ത് മാസി ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേധാ ശങ്കര്‍, അനന്ത് വി ജോഷി, അന്‍ഷുമാന്‍ പുഷ്‌കര്‍, പ്രിയാന്‍ഷു ചാറ്റര്‍ജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം മമ്മൂട്ടി... ദേ ഇപ്പൊ അര്‍ജുന്‍ അശോകനും, പ്രതീക്ഷകള്‍ ഉയര്‍ത്തി 'ഭ്രമയുഗ'ത്തിന്റെ പുതിയ പോസ്റ്റര്‍