‘നഷ്ടമായത് എന്റെ 12 വർഷം, പരമാവധി സഹിച്ചു’ - പ്രശ്നക്കാരി റിമി ടോമി തന്നെയെന്ന് ഭർത്താവ് റോയിസ്

ചൊവ്വ, 7 മെയ് 2019 (14:27 IST)
അവതാരകയും ഗായികയുമായ റിമി ടോമിയും ഭർത്താവ് റോയിസും വിവാഹമോചിതരാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറം‌ലോകം അറിഞ്ഞത്. ഇപ്പോഴിതാ, വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് റോയിസ്. 
 
ഡിവോഴ്സ് വേണം എന്നത് തന്റെ ആവശ്യമായിരുന്നുവെന്ന് റോയിസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. തങ്ങൾക്കിടയിലെ മുഖ്യപ്രശ്നം ദാമ്പത്യം തന്നെയായിരുന്നുവെന്നും എന്നിട്ടും താൻ കഴിഞ്ഞ 12 വർഷത്തോളം അതെല്ലാം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവുകയായിരുന്നുവെന്നും റോയിസ് പറയുന്നു.  
 
‘ഞങ്ങള്‍ക്കിടയിലെ പ്രശ്നം ദാമ്പത്യം തന്നെയായിരുന്നു. പത്ത് വർഷം എല്ലാം സഹിച്ച് പിടിച്ച് നിന്നു. എന്റെ കുടുംബത്തെ ഓർത്ത് കൊണ്ട് മാത്രമാണത്. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ പന്ത്രണ്ട് വർഷമാണ്. അതിനി ഒരിക്കലും തിരികെ ലഭിക്കുകയും ഇല്ല.‘
 
‘റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ റിമിയുടെ സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനും ശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്സ്‘ എന്നും റോയ്സ് വ്യക്തമാക്കുന്നു. ‘

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായി; നല്ല വേഷമെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്: തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്