Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാരും പുകഴ്ത്തിയ ‘ഉയരെ’ കണ്ടു, കഥാപാത്രം നന്നാക്കാൻ പാർവതി കൂടുതലായി എന്ത് ചെയ്തിട്ടുണ്ട്?- വൈറലായി സുനിത ദേവദാസിന്റെ കുറിപ്പ്

പല്ലവിയാകാൻ പാർവതി എന്തു ചെയ്തു?

എല്ലാരും പുകഴ്ത്തിയ ‘ഉയരെ’ കണ്ടു, കഥാപാത്രം നന്നാക്കാൻ പാർവതി കൂടുതലായി എന്ത് ചെയ്തിട്ടുണ്ട്?- വൈറലായി സുനിത ദേവദാസിന്റെ കുറിപ്പ്
, തിങ്കള്‍, 6 മെയ് 2019 (13:43 IST)
നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ‘ഉയരെ’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ കണ്ടവർ ഒന്നടങ്കം പാർവതിയുടേയും ആസിഫ് അലിയുടെയും അഭിനയത്തെ പ്രശംസിക്കുന്നുണ്ട്. മറ്റ് ചിലർ ചിത്രത്തിലെ പോരായ്മകളേയും ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരത്തിൽ പല്ലവിയെന്ന കഥാപാത്രത്തിനായി പാർവതിക്ക് തടി കുറയ്ക്കാമായിരുന്നു എന്ന അഭിപ്രായമാണ് സുനിത ദേവദാസ് പങ്കുവെച്ചത്. 
 
മലയാളത്തിലെ നടന്മാർ പ്രത്യേകിച്ചും മമ്മൂട്ടി, ടോവിനോ, ജയസൂര്യ, ആസിഫ് അലി ,മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ ശരീരം സൂക്ഷിക്കുന്നത് പോലെ, കഥാപാത്രങ്ങൾക്കനുസരിച്ചു മാറുന്നത് പോലെ നടിമാരും മാറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നും സുനിത ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
 
‘പാർവതി ഈ സിനിമക്ക് വേണ്ടി പ്രത്യേകിച്ച് അധ്വാനമൊന്നും എടുത്തതായി തോന്നിയില്ല എന്നാണ് പറഞ്ഞത്.
ആ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന പോലെ അഭിനയിച്ചിട്ടുണ്ട്. അല്ലാതെ ഈ റോളിൽ പാർവതിയുടെ കോൺട്രിബുഷൻ എന്തെങ്കിലും ഉണ്ടോ? ഞാൻ കണ്ടില്ല. കണ്ടവർ പറയു. കഥാപാത്രം നന്നാക്കാൻ പാർവതി കൂടുതലായി എന്ത് ചെയ്തിട്ടുണ്ട്?‘ - എന്ന് സുനിത പോസ്റ്റിനടിയിലെ കമന്റിനു നൽകിയ മറുപടിയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റിന്റെ പൂർണരൂപം: 
 
എല്ലാരും പുകഴ്ത്തുന്ന ഉയരെ കണ്ടില്ലെങ്കിൽ എങ്ങനെ എന്ന് തോന്നി ഓടി പോയി ഉയരെ കണ്ടു.
ഒരു സോദ്ദേശ സിനിമ.
 
ആസിഫ് അലി, ടോവിനോ, സിദ്ദിക്ക് ഒക്കെ നന്നായി അഭിനയിച്ച സിനിമ. കൂട്ടത്തിൽ അഭിനയിച്ച പാർവതിയും കൊള്ളാം . അതിലപ്പുറം ആ സിനിമ എന്നെ അത്ഭുതപ്പെടുത്തിയൊന്നുമില്ല. എനിക്കെന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാവും എന്ന് കരുതുന്നു .
 
പാർവതിയുടെ ടേക്ക് ഓഫ്, മൈ സ്റ്റോറി, ഉയരെ എന്നിവ കണ്ടപ്പോൾ ഒരഭിപ്രായം പറയാൻ തോന്നുന്നു .
 
മലയാളത്തിലെ നടന്മാർ പ്രത്യേകിച്ചും മമ്മൂട്ടി, ടോവിനോ, ജയസൂര്യ, ആസിഫ് അലി ,മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ ശരീരം സൂക്ഷിക്കുന്നത് പോലെ, കഥാപാത്രങ്ങൾക്കനുസരിച്ചു മാറുന്നത് പോലെ നടിമാരും മാറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു .
 
18 വയസ്സുള്ള കഥാപാത്രമായ പാർവതിക്ക് കുറച്ചു പണിയെടുത്ത് ടോവിനോയെയും ആസിഫ് അലിയെയും പോലൊക്കെ സ്‌ക്രീനിൽ വരാമായിരുന്നു . കഴിവും അഭിനയവും ലുക്കും സിനിമയിൽ പ്രധാനമാണെന്ന് കരുതുന്നു. അതും ഒരു ഡെഡിക്കേഷനാണ്. ടോവിനോ ഒക്കെ ഓരോ സിനിമയിലും ലുക്കിൽ അത്ഭുതപ്പെടുത്തുന്നുണ്ട്.
 
NB: നടി തബു ഒരു അഭിമുഖത്തിൽ തന്റെ തടി കുറക്കാൻ പറ്റാത്ത തടി ആണെന്നും അതിൽ ആളുകൾ അഭിപ്രായം പറയുമ്പോൾ വിരോധം തോന്നാറുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പാർവതിയും അതുപോലെ എന്തെങ്കിലും പ്രശ്നമുള്ള ആളാണെങ്കിൽ ഞാൻ പറഞ്ഞ അഭിപ്രായം പിൻ‌വലിക്കുന്നു.
 
പോസ്റ്റിന്റെ താഴെ സുനിത കുറിച്ച മറ്റൊരു കമന്റ് ഇങ്ങനെ: 
 
എന്നെകൊണ്ട് എല്ലാരും കൂടി സത്യം പറയിപ്പിക്കും.  പാർവതിയുടെ കഥാപാത്രത്തിന്റെ പെരുമാറ്റവും ലുക്കും ഒരു ഇരുപതു തികയാത്ത പെണ്ണിന്റേതായി തോന്നിയില്ല- പ്രണയവും ആസിഫിനോടുള്ള പെരുമാറ്റവുമൊക്കെ അടക്കമാണ് പറയുന്നത്. മമ്മൂട്ടിയും മോഹൻലാലും പ്രായം കുറഞ്ഞ കഥാപാത്രങ്ങളായി അഭിനയിക്കുമ്പോഴും ചെറിയ നായികമാരോടൊപ്പം അഭിനയിക്കുമ്പോഴും വിമർശിക്കുന്ന നമുക്ക് നടിമാരെയും അങ്ങനെ കണ്ടൂടെ ?
 
പാർവതി ഈ സിനിമക്ക് വേണ്ടി പ്രത്യേകിച്ച് അധ്വാനമൊന്നും എടുത്തതായി തോന്നിയില്ല എന്നാണ് പറഞ്ഞത്.
ആ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന പോലെ അഭിനയിച്ചിട്ടുണ്ട്. അല്ലാതെ ഈ റോളിൽ പാർവതിയുടെ കോൺട്രിബുഷൻ എന്തെങ്കിലും ഉണ്ടോ? ഞാൻ കണ്ടില്ല. കണ്ടവർ പറയു. കഥാപാത്രം നന്നാക്കാൻ പാർവതി കൂടുതലായി എന്ത് ചെയ്തിട്ടുണ്ട്?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

29 തവണ നോമിനേഷൻ കിട്ടിയ ഏക നടൻ, ബിഗ് ബിക്കൊപ്പമെത്താൻ ഒരു പടി കൂടി മാത്രം! - മമ്മൂട്ടിക്കും പുരസ്കാരത്തിനുമിടയിൽ അമുദവൻ മാത്രം