Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികള്‍ പെട്ടിയിലാക്കി ‘സഹോ’; ഞെട്ടിപ്പിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കോടികള്‍ പെട്ടിയിലാക്കി ‘സഹോ’; ഞെട്ടിപ്പിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (14:44 IST)
ഇന്ത്യന്‍ സിനിമയില്‍ ഒരു പിടി റെക്കോര്‍ഡുകള്‍ സൃഷ്‌ടിച്ച ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തിയ സാഹോ സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു.

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലുമായി വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‍സ് ഓഫീസില്‍ വന്‍ വിജയം നേടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചിത്രം ഇരുന്നൂറു കോടി ക്ലബിൽ ഇടംനേടിയതായി ചിത്രത്തിന്റെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ട്വീറ്റ് ചെയ്തു. റിലീസ് ദിനമായ വെള്ളിയാഴ്ച നാല് പതിപ്പുകളില്‍ നിന്നുമായി 'സാഹോ' നേടിയ ആഗോള ഗ്രോസ് കലക്‌ഷന്‍ 130 കോടി രൂപയ്ക്ക് മേല്‍ വരുമെന്നും നിർമാതാക്കൾ അറിയിച്ചു. 

രണ്ട് ദിവസം കൊണ്ട് സഹോ ആകെ നേടിയ ആഗോള ഗ്രോസ് കലക്‌ഷൻ 205 കോടി രൂപയാണ്. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ്, ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് അന്‍പത് കോടിയോളം വരും.

അവധി ദിവസമായ ഞായറാഴ്‌ചത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഈ കണക്ക് കൂടി പുറത്തുവന്നാല്‍ സഹോ തിയേറ്ററുകളില്‍ നിന്ന് കോടികൾ തൂത്തുവാരിയെന്ന് ഉറപ്പിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനി തമിഴ് പെൺകൊടി: ' അസുരൻ' പുതിയ പോസ്റ്റർ പങ്കുവച്ച് മഞ്‌ജു വാര്യർ