Webdunia - Bharat's app for daily news and videos

Install App

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്: സാഹോ 300 കോടി ക്ലബിലേക്ക്

94 കോടി രൂപയാണ് ബോളിവുഡില്‍ നിന്ന് പ്രഭാസ് ചിത്രം സാഹോ കരസ്ഥമാക്കിയത്.

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (08:52 IST)
തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്‍റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്‍റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സാഹോ മുന്നൂറു കോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം മൂന്നു ദിനത്തെ പ്രദര്‍ശനം കൊണ്ട് ചിത്രം നേടിയതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. 94 കോടി രൂപയാണ് ബോളിവുഡില്‍ നിന്ന് പ്രഭാസ് ചിത്രം സാഹോ കരസ്ഥമാക്കിയത്.
 
പ്രദര്‍ശന ദിനമായ വെള്ളിയാഴ്ച്ച ബോളിവുഡ് കലക്ഷന്‍ 24 കോടിയായിരുന്നു. രണ്ടാം ദിനം 25.20 കോടിയും മൂന്നാംദിനം 29.48 കോടിയും നാലാം ദിനം 14.2 കോടിയും സാഹോ വാരിക്കോരി. ആദ്യദിനം ബോളിവുഡില്‍ വന്‍ കലക്ഷന്‍ നേടുന്ന മൂന്നാം ചിത്രമെന്ന ഖ്യാതിയും ഇതോടെ സാഹോ സ്വന്തമാക്കി. ഓവര്‍സീസ് കലക്ഷന്‍ 53.25 കോടിയാണ് മൂന്നുദിവസത്തെ സാഹോയുടെ കലക്ഷന്‍. ബോക്‌സ് ഓഫീസിലും ചരിത്രം തിരുത്തിക്കുറിച്ചുള്ള സാഹോയുടെ കുതിപ്പ് പ്രഭാസിന്‍റെ താരമൂല്യമാണ് വ്യക്തമാക്കുന്നത്.
 
ബാഹുബലിയിലൂടെ തന്‍റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്രധാന ഘടകം. നായകന്‍റെ താരമൂല്യവും അഭിനയശേഷിയും വാണിജ്യപരമായി  സംവിധായകന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയാണ് സാഹോ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments