'നയൻതാരയെ ഒരുപാട് ഇഷ്ടമാണ്'; തുറന്നുപറഞ്ഞ് പ്രഭാസ്

സാഹോ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടക്കാണ് നയന്‍താരയോടുള്ള ഇഷ്ടത്തെ കുറിച്ച്‌ പ്രഭാസ് തുറന്നുപറഞ്ഞത്.

ശനി, 31 ഓഗസ്റ്റ് 2019 (09:34 IST)
താൻ ആരാധിയ്ക്കുന്ന നായിക നയൻതാരയാണെന്നാണ് പ്രഭാസ് പറയുന്നത്. സാഹോ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടക്കാണ് നയന്‍താരയോടുള്ള ഇഷ്ടത്തെ കുറിച്ച്‌ പ്രഭാസ് തുറന്നുപറഞ്ഞത്. നയൻതാര ഉയർത്തുന്ന സ്‌ക്രീന്‍ സ്‌പേയ്‌സും അഭിനയത്തിലുള്ള കഴിവും തനിക്ക് വളരെ അധികം ഇഷ്ടമാണ് എന്നും താരം പറയുന്നു.
 
2007 ല്‍ പ്രദർശനത്തിനെത്തിയ യോഗി എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നു. ജോഗി എന്ന കന്നട സിനിമയുടെ റീമേക്കായിരുന്നു യോഗി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘എനിക്ക് കാരവാൻ വേണം, എന്നാലേ അഭിനയിക്കൂ’- തുറന്നടിച്ച് ഇന്ദ്രജ