Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

മുതലാളിക്ക് താല്‍പര്യമുണ്ട്, സഹകരിക്കുമോ എന്ന് ചോദിച്ചവരുണ്ട്; മോശം അനുഭവങ്ങള്‍ പങ്കുവെച്ച് സാധിക

പല രീതിയിലാണ് ആളുകള്‍ ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നത്. ചിലര്‍ക്കു ഇതിനെപറ്റി ചോദിക്കാന്‍ മടിയുണ്ടാകും

Sadhika Venugopal about compromise in cinema

രേണുക വേണു

, ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (12:53 IST)
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സാധിക മികച്ചൊരു മോഡല്‍ കൂടിയാണ്. സിനിമയില്‍ നിന്നും അല്ലാതെയും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം ഇപ്പോള്‍. സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ച ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുകയെന്ന് സാധിക പറയുന്നു. 
 
അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറല്ലെന്നു പറഞ്ഞാല്‍ തീരുമാനിച്ചു ഉറപ്പിച്ച പരിപാടി ഇല്ലെന്നു പറയും. ഏതെങ്കിലും ഷോപ്പുകളുടെ ഉദ്ഘാടനത്തിനു വിളിച്ച ശേഷം മറ്റു പല അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും തയ്യാറാണോ എന്ന് ചോദിച്ച പലരുമുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാധിക. 
 
' പല രീതിയിലാണ് ആളുകള്‍ ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നത്. ചിലര്‍ക്കു ഇതിനെപറ്റി ചോദിക്കാന്‍ മടിയുണ്ടാകും. അവര്‍ അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നാണ് ചോദിക്കുക. ഒരിക്കല്‍ എനിക്ക് അങ്ങനെ കോള്‍ വന്നിട്ടുണ്ട്. എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടന്‍ ഉദ്ദേശിക്കുന്നത്, പൈസയില്‍ ആണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അങ്ങനെ അല്ല എന്നു പറയുമ്പോള്‍ പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് ചോദിച്ചു. വേണമെങ്കില്‍ പൈസ കുറച്ച് തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ക്ക് പൈസ എത്രയായാലും പ്രശ്‌നമില്ല. മറ്റു ആവശ്യങ്ങള്‍ നടന്നാല്‍ മതിയെന്നാണ്. നമ്മളെ അഭിനയിക്കാന്‍ വിളിച്ച് ഡേറ്റും ബാക്കി കാര്യങ്ങളുമെല്ലാം തീരുമാനിക്കും. ഏറ്റവും അവസാനമാണ് അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ച് ചോദിക്കുക. അത് നടക്കില്ലെന്ന് വന്നുകഴിഞ്ഞാല്‍ അവര്‍ നമ്മളെ മാറ്റും,' സാധിക പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ തൊഴിലിടങ്ങളിലും മാറ്റം വേണം, ഒളിവിൽ പോകുന്നത് നല്ലതാണെന്ന് അഭിപ്രായമില്ല: നവ്യാ നായർ