Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തം കൊച്ചിനെ കളഞ്ഞിട്ട് കണ്ടവന്റെ കൊച്ചിനെ സ്‌നേഹിക്കുന്നുവെന്ന് ട്രോൾ: സായ് കുമാർ പറയുന്നു

സായ് കുമാറും ബിന്ദു പണിക്കരും 2009 ലായിരുന്നു വിവാഹിതരായത്.

Sai Kumar

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (12:45 IST)
സായ് കുമാറും ബിന്ദു പണിക്കരും 2009 ലായിരുന്നു വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. സായ് കുമാറിന്റെ ആദ്യ കുടുംബ ജീവിതം തകരാൻ കാരണം ബിന്ദു പണിക്കരുമായിട്ടുള്ള പ്രണയമാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു. സത്യത്തിൽ പറഞ്ഞ് പരത്തിയ കഥകളല്ലാതെ ആ സമയത്ത് തങ്ങൾക്കിടയിൽ യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് പിന്നീട് ഇരുവരും തുറന്നു പറഞ്ഞിരുന്നു. 
 
ആദ്യ ഭാര്യ സംശയത്തോടെ സിനിമാ താരങ്ങളിൽ ചിലരെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ അവർ തന്നെ ഡിവോഴ്‌സിന് മുൻകൈ എടുത്തു. സിനിമാദിക്യൂ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പേരിൽ ഉടലെടുത്ത വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.
 
'ബിന്ദുവുമായിട്ടുള്ള ഗോസിപ്പുകളെ കുറിച്ച് ആദ്യം ചോദിച്ചത് അമ്മയാണ്. ആ നിമിഷം വരെ അങ്ങനൊരു സംഭവവും ഇല്ലായിരുന്നു. പിന്നെ ഒരു ദിവസം സിദ്ദിഖ് വിളിച്ചിട്ട് ലാലിന് നിന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നിട്ടാണ് ബിന്ദുവിന്റെ കാര്യം ചോദിക്കുന്നത്. എന്റെ ഭാര്യ ഇന്നസെന്റ് ചേട്ടനെ വിളിച്ചിട്ട് ഇങ്ങനൊരു സംഭവമുള്ളതിനെ കുറിച്ച് അവരോടൊക്കെ ചോദിച്ച് പോലും. സത്യത്തിൽ തനിക്കൊന്നും അറിയില്ലെന്നാണ് താൻ അന്ന് പറഞ്ഞത്.
 
ഇതിനിടയിലൂടെയാണ് ആദ്യഭാര്യ എനിക്ക് ഡിവോഴ്‌സിന് അയക്കുന്നത്. ഒരു ദിവസം ഞാൻ വക്കീലായ സഹോദരി ഭർത്താവിനെ കാണാനായി ഫാമിലി കോർട്ടിൽ പോയി. ആരോ ഞാനത് ഡിവോഴ്‌സിന് വേണ്ടി പോയതാണന്ന് പറഞ്ഞു. ഇതറിഞ്ഞതോടെ ഭാര്യ എനിക്കാദ്യം നോട്ടീസ് അയച്ചു. അല്ലെങ്കിലും ഞങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാനോ, ഒന്നിലും ഇടപെടാനോ സമ്മതിക്കാത്ത പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാളെ ഒറ്റയ്ക്ക് കുറ്റപ്പെടുത്തുന്നതല്ല. എനിക്ക് പറ്റാത്ത പല കാര്യങ്ങളും ഉണ്ടായി. അതോടെ ഡിവോഴ്‌സിലേക്ക് പോയി. 
 
അതിന് ശേഷമാണ് അമ്മയോട് ബിന്ദുവിന്റെ വീട്ടിൽ പോയി ഇതേ കുറിച്ച് ഒന്ന് അന്വേഷിക്കാൻ പറയുന്നത്. അമ്മയും അനിയത്തുമൊക്കെ ബിന്ദുവിന്റെ വീട്ടിൽ പോയി അന്വേഷിച്ചു. സായ് കുമാറിന്റെ ഡിവോഴ്‌സ് കഴിഞ്ഞാൽ കല്യാണം കഴിക്കാൻ താൽപര്യമുണ്ടോ എന്നായിരുന്നു ചോദിച്ചത്. ആ സമയത്ത് ആദ്യ ഭർത്താവ് ബിജുവിന്റെ അമ്മയും അവരുടെ കൂടെയുണ്ട്. അമ്മയ്ക്കും പൂർണസമ്മതമായിരുന്നു. മോൾ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. അവളെ കുറിച്ച് എനിക്കൊന്നും പറയേണ്ടി വന്നിട്ടില്ല. അവളിപ്പോൾ എന്റെ മകളാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. സായ് ചേട്ടനും മകളും അത്രയും സ്‌നേഹത്തിലാണ്. അതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.
 
ചിലപ്പോൾ മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി സ്വീകരിക്കാൻ എനിക്ക് സാധിക്കുമോന്ന് ചോദിച്ചാൽ സംശയമാണ്. അവിടെയാണ് സായ് ചേട്ടൻ സ്‌കോർ ചെയ്തതെന്ന് ബിന്ദു പറഞ്ഞപ്പോൾ ഇങ്ങനെ പറഞ്ഞാൽ അവനവന്റെ കൊച്ചിനെ കളഞ്ഞിട്ട് കണ്ടവന്റെ കൊച്ചിനെ സ്‌നേഹിക്കുന്നവൻ എന്ന ട്രോൾ വരുമെന്ന് സായ് കുമാർ കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടക്കുമുതലിന്റെ പത്തിരട്ടി കളക്ഷൻ ലഭിച്ച സിനിമ! ആ റെക്കോർഡ് കലാഭവൻ മണിയുടെ പേരിൽ