കുത്ത് കൊണ്ടെങ്കിലും അയാളെ ഞാൻ കീഴ്‌പ്പെടുത്തി മുറിയിൽ പൂട്ടിയിട്ടു; സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തി

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (13:15 IST)
മോഷണത്തിനിടെ ആക്രമിയാൽ കുത്തേറ്റ സംഭവത്തില്‍ നടന്‍ സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. സംഭവം നടക്കുന്നത് മകന്റെ മുറിയിൽ വെച്ചാണെന്ന് സെയ്ഫ് പറഞ്ഞു. താനും ഭാര്യ കരീനയും വേറെ മുറിയില്‍ ആയിരുന്നുവെന്നും ജോലിക്കാരി ബഹളം വച്ചതു കേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നുമാണ് സെയ്ഫ് പറയുന്നത്. പ്രതിയെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടിയിട്ടെങ്കിലും രക്ഷപ്പെട്ടുവെന്നും സെയ്ഫ് മൊഴി നല്‍കി.
 
ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോള്‍ മകന്‍ കരയുകയായിരുന്നു. പ്രതിയെ താന്‍ മുറുകെ പിടിച്ചതോടെ അയാള്‍ കുത്തി. തുടര്‍ച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് പ്രതി കടന്നുകളഞ്ഞു എന്നാണ് സെയ്ഫിന്റെ മൊഴി.
 
അതേസമയം, ജനുവരി 16ന് പുലര്‍ച്ചെ ആയിരുന്നു സെയ്ഫിനെതിരെ ആക്രമണം നടന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. കേസില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുള്‍ ഇസ്ലാമാണ് അറസ്റ്റിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments