Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: അമൃതാനന്ദമയീ മഠം സന്ദർശിക്കുന്നതിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി

കൊറോണ: അമൃതാനന്ദമയീ മഠം സന്ദർശിക്കുന്നതിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി

അഭിറാം മനോഹർ

, വെള്ളി, 6 മാര്‍ച്ച് 2020 (14:11 IST)
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയീ മഠത്തിൽ ഭക്തർക്ക് ദർശനം നൽകുന്നത് അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് അമൃതാനന്ദമയീ ഭക്തരെ കാണുന്നത് അവസാനിപ്പിച്ചതെന്ന് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. വിദേശികളടക്കം രാജ്യത്ത് മുപ്പതിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഭക്തരെ ആലിംഗനം ചെയ്തുകൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെട്ടത്.
 
വിദേശികളും സ്വദേശികളുമടക്കം നിരവധി ഭക്തജനങ്ങൾ താമസിക്കുന്ന ആശ്രമം ഇപ്പോൾ ആരോഗ്യവകുപ്പിന്‍റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണെന്നും ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെയോ വിദേശികളെയോ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നും ന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി അറിയിച്ചു കൊണ്ട് അമൃതാനന്ദമയീ മഠത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിൽ വന്ന കുറിപ്പിൽ പറയുന്നു. പകൽ സമയത്തെ സന്ദർശനത്തിനും ആശ്രമത്തിൽ താമസിക്കുന്നതിനും വിലക്ക് ബാധകമാണ്.വിദേശ പൗരന്‍മാര്‍ എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ടെന്നും ദൈവാനുഗ്രഹം കൊണ്ടും പ്രാർഥന കൊണ്ടും ഈ സാഹചര്യം വൈകാതെ തന്നെ മാറുമെന്ന് കരുതാമെന്നും അമൃതാനന്ദമയീ മഠം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; കേരളത്തെ മാതൃകയാക്കാനൊരുങ്ങി തെലങ്കാന സർക്കാർ, കൈകോർത്ത് ആരോഗ്യമന്ത്രിയും