Publish Date: Thu, 27 Jan 2022 (16:47 IST)
Updated Date: Thu, 27 Jan 2022 (16:50 IST)
അനിരുദ്ധ് എന്നറിയപ്പെടുന്ന സൈജു കുറുപ്പ് 2015-ല്‍ റിലീസായ ആട് എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
നടന്റെ ഒടുവില്‍ റിലീസായ ചിത്രമാണ് മേപ്പടിയാന്‍. ഭൂതകാലത്തിലും ശ്രദ്ധേയമായ വേഷത്തില്‍ സൈജുകുറുപ്പ് ഉണ്ടായിരുന്നു.
ചേച്ചി സൈറയ്‌ക്കൊപ്പുളള കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. എട്ടു വയസ്സ് പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രമായിരുന്നു എന്ന് നടന്‍ പറയുന്നു.
തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സൈജുകുറുപ്പ് അഭിനയിച്ചിട്ടുണ്ട്.
2005-ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമയിലെത്തി.