Publish Date: Sat, 25 Jun 2022 (09:03 IST)
Updated Date: Sat, 25 Jun 2022 (09:06 IST)
തിരക്കഥാകൃത്തും സംവിധായകനുമാണ് സജിന്‍ ബാബു. 2020ല്‍ പുറത്തിറങ്ങിയ ബിരിയാണി സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴിതാ പ്രശസ്ത സംഗീത സംവിധായകന്‍ സാം സി എസുമായി ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ വിവരം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
'കൈദി(Kaithi), വിക്രം വേദ (,Vikram Vedha),റോക്കറ്ററി (Rocketry,The Nambi Effect), സാനി കൈദം (Saani Kaayidham) തുടങ്ങിയ സിനിമകളുടെ മ്യൂസിക് ഡയറക്ടര്‍ 'സാം സി എസ് '( Sam CS)നെ അദ്ദേഹത്തിന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ വച്ച് ഇന്ന് മീറ്റ് ചെയ്തപ്പോള്‍...'-സജിന്‍ ബാബു കുറിച്ചു.