Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒന്ന് ചുംബിക്കുമ്പോൾ പോലും ഇടയിലുണ്ടാകും'; ഭര്‍ത്താവ് നാഗചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത

സാമന്തയോട് നിങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു.

'ഒന്ന് ചുംബിക്കുമ്പോൾ പോലും ഇടയിലുണ്ടാകും'; ഭര്‍ത്താവ് നാഗചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത

തുമ്പി എബ്രഹാം

, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (08:54 IST)
തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോയായ ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സമാന്ത വെളിപ്പെടുത്തിയ കാര്യങ്ങളാണ് എപ്പോൾ സോഷ്യൽമീഡിയായിൽ  ചര്‍ച്ചയാകുന്നത്. ഷോയിലെ അവതാരകയായ ലക്ഷ്മി മച്ചു സാമന്തയുടെ സ്വകാര്യ ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങളാണ് ചോദിച്ചത്.
 
ഷോയില്‍ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാന്‍ ലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ സാമന്ത നിശബ്ദത പാലിക്കുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ അടുത്ത ചോദ്യം എത്തി. വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു ആ ചോദ്യം.
 
അപ്പോളും ചിന്തയില്‍ മുഴുകിയ സാമന്തയോട് നിങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സമാന്ത സത്യം പറയുകയായിരുന്നു. സത്യത്തില്‍ തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നാണ് സമാന്ത പറഞ്ഞത്. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഥ കേൾക്കാൻ ഞാൻ എന്താ കുഞ്ഞാവയോ ? മമ്മൂക്കയുടെ ആ മറുപടി കേട്ടതോടെ എന്റെ കാറ്റുപോയി