ആ വാർത്ത തെറ്റ്; രോക്ഷാകുലയായി സമാന്ത

സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്.

ബുധന്‍, 12 ജൂണ്‍ 2019 (13:05 IST)
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് സാമന്തയും നാഗചൈതന്യയും. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് താരം ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലൂടെയാണ് തങ്ങള്‍ ഇപ്പോള്‍ കടന്നുപോവുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.  കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത ഇപ്പോൾ. 
 
നിമിഷനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കുമെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷവും താരം സോഷ്യല്‍ മീഡിയയിലും സിനിമയിലും സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. താരത്തിന്റെ പ്രതികരണം പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വാസ്തവം മനസ്സിലായതെന്നാണ് ആരാധകര്‍ പറയുന്നത്.
 
ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് സഹിതമായാണ് താരം വ്യാജവാര്‍ത്തയാണ് ഇതെന്ന കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. അങ്ങനെയാണോ, അത് തന്നെക്കൂടി അറിയിക്കണമെന്നുമായിരുന്നു സാമന്ത മറുപടി പറഞ്ഞത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബം കൂടിയാണ് ഇവരുടേത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള കുപ്രചാരണങ്ങളും എത്തിയത്. ജാലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് തങ്ങളെന്ന് നേരത്തെ നാഗചൈതന്യ വ്യക്തമാക്കിയിരുന്നു.
 
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്ന ശൈലിയാണ് അഭിനേത്രികള്‍ പിന്തുടര്‍ന്ന് വരുന്നത്. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോഴും ഇക്കാര്യത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. സിനിമാകുടുംബത്തിലേക്കാണ് പോവുന്നതെങ്കില്‍ക്കൂടുയും സാമന്ത അഭിനയം നിര്‍ത്തുമോയെന്ന ആശങ്ക ആരാധകരെ അലട്ടിയിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ താരം സിനിമയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഇന്നലെ തെറിയഭിഷേകം നടത്തിയ ‘മോഹൻലാൽ’ ഫാൻസിനെ ഇന്ന് കാണാനില്ലല്ലോ? - വിവാദ ടീസറിന്റെ പൂർണ്ണരൂപം പുറത്ത്