Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊബറെന്ന് കരുതി സമാന്ത കയറിയത് കൊലയാളിയുടെ കാറില്‍; ലൈംഗിക പീഡനം നീണ്ടു നിന്നത് 14 മണിക്കൂര്‍ - മൃതദേഹം ലഭിച്ചത് വയലില്‍ നിന്ന്

ഊബറെന്ന് കരുതി സമാന്ത കയറിയത് കൊലയാളിയുടെ കാറില്‍; ലൈംഗിക പീഡനം നീണ്ടു നിന്നത് 14 മണിക്കൂര്‍ - മൃതദേഹം ലഭിച്ചത് വയലില്‍ നിന്ന്
സൗത്ത് കരോലീന , തിങ്കള്‍, 1 ഏപ്രില്‍ 2019 (16:23 IST)
ഊബർ ടാക്‍സിയെന്ന് കരുതി കൊലയാളിയുടെ കാറില്‍ കയറിയ വിദ്യാര്‍ഥിനി പീഡിപ്പിച്ച് കൊന്നു. 21-കാരിയായ സാമന്ത ജോസഫ്സണാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നതാനിയേല്‍ റൗലൻഡിയെന്ന(24) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

യുഎസിലെ തെക്കന്‍ കാരലൈനയിൽ വെള്ളിയാഴ്ചയാണ് സംഭവം. കാണാതായ സമാന്തയ്‌ക്കായി സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം വയലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കൊളംബിയയിലെ ഫൈവ് പോയിന്റസ് ബാറിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചതിനു ശേഷം പുലർച്ചെ രണ്ടുമണിയോടെയാണു സാമന്ത ഊബർ ടാക്സി ബുക്ക് ചെയ്തത്.

കൊലയാളിയുടെ കറുത്ത കാർ കണ്ട സാമന്ത ഊബറെന്ന് കരുതി കൈ കാണിച്ചു. കാറിന്റെ  ബാക്ക് സീറ്റിൽ കയറുകയും ചെയ്‌തു. തുടര്‍ന്ന് അക്രമി കാറിന്റെ ചൈല്‍ഡ് ലോക്ക് ഇട്ടു. ഇതോടെ സമാന്തയ്‌ക്ക് രക്ഷപെടാന്‍ സാധിക്കാ‍തെ വന്നു.

ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച ശേഷമാണ് നതാനിയേല്‍ യുവതിയെ ലൈംഗികമായി ഉപയോഗിച്ചത്. 14 മണിക്കൂർ നീണ്ട ക്രൂര പീഡനത്തിനിടെ സമാന്ത മരിച്ചു. തുടര്‍ന്ന് മൃതദേഹം വിജനമായ പ്രദേശത്തുള്ള വയലില്‍ ഉപേക്ഷിച്ചു. യുവതിയുടെ തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തിൽ മുറിവേറ്റിരുന്നു.

സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണു സമന്ത സഞ്ചരിച്ചിരുന്ന കാറിനെ പറ്റി വിവരം ലഭിച്ചത്. കാറിൽ ഉണ്ടായിരുന്ന നതാനിയേലിന്റെ പെൺസുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. റോബിന്‍സ്‌വില്ല സ്വദേശിയായ സാമാന്ത സൗത്ത് കരോലീന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിനെ എതിരിടാൻ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി, പ്രഖ്യാപനം നടത്തിയത് അമിത് ഷാ