'സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല, അതിനൊരു കാരണമുണ്ട്': സംവൃത പറഞ്ഞത്

നിഹാരിക കെ എസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (10:40 IST)
Samvrutha Sunil
വിവാഹത്തിന് ശേഷം സിനിമ വേണ്ടെന്ന് വെച്ച നടിമാരുടെ ലിസ്റ്റിലാണ് സംവൃത സുനിൽ ഉള്ളത്. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. കുടുംബമായി ഇവർ യു.കെയിലാണ് കഴിയുന്നത്. ഒട്ടനവധി കൊമേഴ്സ്യൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മാന്യമല്ലാത്ത വേഷത്തിലോ ​ഗ്ലാമറസ് റോളുകളിലോ നടി പ്രത്യക്ഷപ്പെട്ടിട്ടില്ല. എത്ര പണം തന്നാലും ഗ്ളാമർ റോളുകളിൽ അഭിനയിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു സംവൃത പറഞ്ഞത്.
 
മുൻപൊരിക്കൽ എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിനിമ മേഖലയിൽ നിന്നും തനിക്ക് മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്നും സംവൃത തുറന്നു പറഞ്ഞിരുന്നു. ഈ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. മോശം അനുഭവമൊന്നും ഉണ്ടാകാതിരിക്കാൻ കാരണമായി തോന്നിയിട്ടുള്ളത് താൻ ചെയ്തിട്ടുള്ള സിനിമകളും കഥാപാത്രങ്ങളുമാണെന്നന്നും സംവൃത പറഞ്ഞു. അത് നഷ്ടപ്പെടുത്താൻ എനിക്ക് താൽപര്യമില്ലെന്നാണ് സംവൃത പറഞ്ഞത്. 
 
ഒരു കാലത്ത് മലയാള സിനിമയിൽ തിരക്കുള്ള നായികയായിരുന്നു സംവൃത. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സംവൃത വിവാഹശേഷം സിനിമക്ക് ഇടവേള കൊടുത്ത് കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. സംവൃതയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് അയാളും ഞാനും തമ്മിൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments