Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രസിപ്പിക്കാൻ സർപ്പാട്ട പരമ്പരൈ 2; ഷൂട്ടിനൊരുങ്ങി പാ രഞ്ജിത്തും ആര്യയും

Sarpatta Parambarai

നിഹാരിക കെ.എസ്

, ഞായര്‍, 26 ഒക്‌ടോബര്‍ 2025 (15:55 IST)
തമിഴ് ഇൻഡസ്ട്രിയെ തന്നെ അമ്പരപ്പിച്ച സിനിമകളിൽ ഒന്നായിരുന്നു പാ രഞ്ജിത്തിന്റെ സർപ്പാട്ട പരമ്പരൈ. ആര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് തന്നെ പറയാം. ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
 
ഇപ്പോഴിതാ, പ്രേക്ഷകർ ഏറെ കാലങ്ങളായി കാത്തിരിക്കുന്ന ആര്യ ചിത്രം 'സർപ്പാട്ട പരമ്പരൈ 2'വിന്റെ പുത്തൻ അപ്ഡേറ്റുമായി നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത വർഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇപ്പോൾ താൻ പാ രഞ്ജിത്തിന്റെ തന്നെ വെട്ടുവം എന്ന സിനിമയിൽ അഭിനയിക്കുകയാണെന്നും നടൻ പറഞ്ഞു.
 
'ഈ ഗെറ്റപ്പ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണ്. അതിന് ശേഷം 'സർപ്പാട്ട പരമ്പരൈ 2' ഷൂട്ടിംഗ് ആരംഭിക്കും. ഈ വർഷം എന്റെ ഒരു സ്പൈ ത്രില്ലർ സിനിമ വരുന്നുണ്ട് 'മിസ്റ്റർ എക്സ്' നവംബർ അവസാനം റിലീസ് ആകുമായിരിക്കും', ആര്യ പറഞ്ഞു. 
 
പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സർപ്പാട്ട പരമ്പരൈയുടെ ഒന്നാം ഭാഗം ഒടിടി റിലീസായി ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു റിലീസ്. 1970-കളിൽ നടക്കുന്ന ഈ ചിത്രം, വർഷങ്ങളായി പരസ്പരം പോരടിക്കുന്ന വടക്കൻ ചെന്നൈയിലെ രണ്ട് ഗോത്രങ്ങളായ ഇടിയപ്പ പരമ്പരൈയും സർപ്പട്ട പരമ്പരൈയും തമ്മിലുള്ള സംഘർഷത്തെ കേന്ദ്രീകരിച്ചാണ് ഈ പുതിയ കഥ നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Anupama Parameswaran: അനുപമയും ധ്രുവും പ്രണയത്തിലോ? ചർച്ചകൾ സജീവം