38 വര്‍ഷത്തെ പിണക്കം, എല്ലാം മറന്ന് രജനികാന്തും സത്യരാജും,'കൂലി'ചിത്രീകരണം ജൂണ്‍ മുതല്‍ ആരംഭിക്കും

കെ ആര്‍ അനൂപ്
ചൊവ്വ, 28 മെയ് 2024 (15:32 IST)
Sathyaraj and Rajinikanth
നടന്‍ രജനികാന്ത് തന്റെ അടുത്ത ചിത്രമായ 'കൂലി'യുടെ ജോലികള്‍ ഉടന്‍ ആരംഭിക്കും.'തലൈവര്‍ 171' എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി, ആദ്യ പകുതിയുടെ തിരക്കഥ പൂര്‍ത്തിയായി.
 
ജൂണ്‍ മുതല്‍ ചിത്രീകരണം ആരംഭിക്കും.നടന്‍ സത്യരാജും സിനിമയിലുണ്ട്.40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനിയും സത്യരാജും ഒന്നിക്കുന്നത്.രജനികാന്തും സത്യരാജും നിരവധി തമിഴ് സിനിമകളില്‍ സ്‌ക്രീന്‍ സ്പേസ് പങ്കിട്ടിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് താരങ്ങള്‍ പരസ്പരം സഹകരിക്കുന്നത് നിര്‍ത്തി. പഴയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ടാളും ലോകേഷ് കനകരാജിന്റെ 'കൂലി'യില്‍ അഭിനയിക്കും.
 
 2008ല്‍ രജനികാന്തിന്റെ 'ശിവാജി'യില്‍ സത്യരാജ് വില്ലനായി എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഓഫര്‍ സത്യരാജ് നിരസിച്ചു.  
 
 സത്യരാജിന് പുറമെ ശ്രുതി ഹാസന്‍, വിജയ് സേതുപതി, മോഹന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുമെന്ന് പറയപ്പെടുന്നു. ചിത്രത്തിലെ അഭിനേതാക്കളെ നിര്‍മ്മാതാക്കള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments